കളഞ്ഞുകിട്ടിയ തുക പൊലീസില്‍ തിരികെ ഏല്‍പ്പിച്ച രണ്ട് ഇന്ത്യന്‍ സ്ത്രീകളെ ഷാര്‍ജ പൊലീസ് ആദരിച്ചു. റെനോ ഭട്ട്, ഗൗരി ഗിരീഷ് എന്നീ രണ്ട് സ്ത്രീകളാണ് ഇന്ത്യയുടെ അഭിമാനമായി മാറിയത്. മികച്ച മാതൃകയാണ് ഇരുവരും കാണിച്ചതെന്ന് ഷാര്‍ജ പൊലീസ് പറഞ്ഞു.
ഷാര്‍ജ: കളഞ്ഞുകിട്ടിയ തുക പൊലീസില്‍ തിരികെ ഏല്‍പ്പിച്ച രണ്ട് ഇന്ത്യന്‍ സ്ത്രീകളെ ഷാര്‍ജ പൊലീസ് ആദരിച്ചു. റെനോ ഭട്ട്, ഗൗരി ഗിരീഷ് എന്നീ രണ്ട് സ്ത്രീകളാണ് ഇന്ത്യയുടെ അഭിമാനമായി മാറിയത്. മികച്ച മാതൃകയാണ് ഇരുവരും കാണിച്ചതെന്ന് ഷാര്‍ജ പൊലീസ് പറഞ്ഞു. പോലീസിനു തുക തിരികെ ഏല്‍പ്പിക്കാനും അവരുമായി അന്വേഷണത്തോട് സഹകരിക്കാനും ഇരുവരും തയ്യാറായതായും ഷാര്‍ജ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ കേണല്‍ ഖലീഫ ഖലന്തര്‍ പറഞ്ഞു.
മറ്റുള്ളവരുടെ ഇടയില്‍ ധാര്‍മിക മൂല്യങ്ങള്‍ ഉളവാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ ഷാര്‍ജ പൊലീസ് അഭിനന്ദിക്കാറുണ്ട്. പൊലീസിന്റെ ജോലിയെ സഹായിച്ചവര്‍ക്ക് സമ്മാനങ്ങളും നല്‍കാറുണ്ട്. ജനങ്ങളുടെ പിന്തുണയോടെ മേഖലയില്‍ സുരക്ഷയും സഹകരണവും ഉറപ്പുവരുത്താനാണ് പൊലീസിന്റെ ശ്രമം. എമിറേറ്റില്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി പോലീസിനോട് സമൂഹം സഹികരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.