Currency

യുഎഇയില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്കുള്ള റിസോഴ്‌സ് സെന്റര്‍; അപേക്ഷ ക്ഷണിച്ചു

സ്വന്തം ലേഖകന്‍Friday, November 10, 2017 10:12 am

ഷാര്‍ജ: യുഎഇയില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്കുള്ള റിസോഴ്‌സ് സെന്റര്‍ സ്ഥാപിക്കുന്നതിനും നടത്തിക്കൊണ്ടുപോകുന്നതിനും താല്‍പര്യമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. യുഎഇയിലുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും സേവനം നല്‍ന്നതിനായി ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലാണ് കേന്ദ്രം സ്ഥാപിക്കേണ്ടത്.

പൂര്‍ണ സമയം പ്രവര്‍ത്തനക്ഷമമായ ഹെല്‍പ്പ് ലൈന്‍, സങ്കട ഹര്‍ജികള്‍ സ്വീകരിക്കലും ബോധവത്കരണവും ആണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ സമൂഹത്തിനും തൊഴിലാളികള്‍ക്കും നിയമം, സാമ്പത്തികം, മനഃശാസ്ത്രം, ചികിത്സ വിഷയങ്ങളില്‍ ബോധവത്കരണ ക്ലാസും കൗണ്‍സലിങ് സെഷനുകളും സംഘടിപ്പിക്കല്‍ സേവനങ്ങളും കേന്ദ്രത്തിന്റെ ലക്ഷ്യത്തില്‍പ്പെടുന്നു.

അപേക്ഷകര്‍ നിലവില്‍ ഇത്തരം സേവനം ലഭ്യമാക്കുന്നവരും പരിചസമ്പത്തുള്ളവരും പരിശീലനം സിദ്ധിച്ച ജീവനക്കാര്‍ ഉള്ളവരുമായിരിക്കണം. ഏതെങ്കിലും പ്രവാസ തൊഴില്‍ സ്ഥാപനത്തിലോ സര്‍ക്കാര്‍ ഏജന്‍സികളിലോ അഞ്ച് വര്‍ഷത്തില്‍ കുറയാതെ സമാന സേവനം നല്‍കിയവരുമായിരിക്കണം അപേക്ഷകര്‍.

കേന്ദ്രങ്ങള്‍ എങ്ങനെ രൂപപ്പെടുത്തുമെന്ന് വിശദീകരിക്കുന്ന ലഘു കുറിപ്പും പരിചയസമ്പത്തിന്റെയും വൈദഗ്ധ്യത്തിന്റെയും രേഖകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x