ദുബായില്‍ സര്‍വീസ് നടത്തുന്ന മുഴുവന്‍ ബസുകളും ഒരു വര്‍ഷത്തിനകം സ്മാര്‍ട് നിരീക്ഷണ പരിധിയിലാകും. ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം. ചെറിയ വീഴ്ചകള്‍ പോലും വലിയ ദുരന്തങ്ങള്‍ക്കു വഴിവയ്ക്കുമെന്നതിനാല്‍ നടപടികള്‍ ശക്തമാക്കും.
ദുബായ്: എമിറേറ്റില്‍ ബസ് അപകടങ്ങള്‍ നിയന്ത്രിക്കാന്‍ സ്മാര്‍ട് പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ആര്‍ടിഎ. കഴിഞ്ഞ വര്‍ഷം ബസ് അപകടങ്ങളില്‍ 25 പേര്‍ മരിച്ച സാഹചര്യത്തിലാണ് നിരീക്ഷണം ശക്തമാക്കുന്നത്. ദുബായില്‍ സര്‍വീസ് നടത്തുന്ന മുഴുവന്‍ ബസുകളും ഒരു വര്‍ഷത്തിനകം സ്മാര്‍ട് നിരീക്ഷണ പരിധിയിലാകും.
ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം. ചെറിയ വീഴ്ചകള്‍ പോലും വലിയ ദുരന്തങ്ങള്‍ക്കു വഴിവയ്ക്കുമെന്നതിനാല്‍ നടപടികള്‍ ശക്തമാക്കും. പൊതുഗതാഗത മേഖലയില്‍ സര്‍വീസ് നടത്തുന്ന ബസുകളുടെ പാതകളും വാഹനമോടിക്കുന്നവര്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്നതും നിരീക്ഷണ പരിധിയില്‍ ആയിരിക്കും.
ബസുകളുടെ അമിതവേഗവും പൊടുന്നനെയുള്ള ലെയ്ന്‍ മാറലും ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കും. എന്തെങ്കിലും അസ്വാഭാവികത വാഹനത്തിന്റെ അകത്തോ പുറത്തോ ശ്രദ്ധയില്‍പ്പെട്ടാല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ ഇതുവഴി കഴിയും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.