Currency

യുഎഇയില്‍ വിവിധയിടങ്ങളില്‍ ഭൂചലനം; ഷാര്‍ജയും ദുബായിയും കുലുങ്ങി

സ്വന്തം ലേഖകന്‍Monday, November 13, 2017 11:27 am

പ്രാദേശിക സമയം ഇന്നലെ രാത്രി ഒമ്പതരയോടെയാണു കുവൈത്തിന്റെ പലഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടത്. ഷാര്‍ജയിലും ദുബായിലും ഇതിന്റെ പ്രകമ്പനമുണ്ടായി. കുവൈത്തില്‍ മലയാളികള്‍ തിങ്ങിപാര്‍ക്കുന്ന അബ്ബാസിയ, മങ്കാഫ്, റിഗ്ഗഇ, ഫര്‍വാനിയ, ഫഹാഹീല്‍ മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

ഷാര്‍ജ: കുവൈത്ത് അടക്കം ഗള്‍ഫിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂമികുലുക്കം അനുഭവപ്പെട്ടു. പ്രാദേശിക സമയം ഇന്നലെ രാത്രി ഒമ്പതരയോടെയാണു കുവൈത്തിന്റെ പലഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടത്. ഷാര്‍ജയിലും ദുബായിലും ഇതിന്റെ പ്രകമ്പനമുണ്ടായി. കുവൈത്തില്‍ മലയാളികള്‍ തിങ്ങിപാര്‍ക്കുന്ന അബ്ബാസിയ, മങ്കാഫ്, റിഗ്ഗഇ, ഫര്‍വാനിയ, ഫഹാഹീല്‍ മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

ഭൂമികുലുക്കത്തെ തുടര്‍ന്ന് ചിലയിടങ്ങളില്‍ കെട്ടിടങ്ങളിലെ ജനല്‍ ചില്ലകള്‍ തകര്‍ന്നു വീണു. താമസക്കാര്‍ കെട്ടിടങ്ങളില്‍നിന്ന് ഇറങ്ങിയോടി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇറാഖിലും ഇറാനിലും അനുഭവപ്പെട്ട ഭൂമികുലുക്കത്തിന്റെ തുടര്‍ചലനങ്ങളാണ് കുവൈത്തിലും യുഎഇയുടെ വിവിധഭാഗങ്ങളിലും അനുഭവപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x