Currency

ഷാര്‍ജയില്‍ വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച മനുഷ്യ നിര്‍മ്മതി ബോട്ടിന് ഗിന്നസ് റെക്കോഡ്

സ്വന്തം ലേഖകന്‍Thursday, November 16, 2017 10:43 am

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്നു നിര്‍മിച്ച കൂറ്റന്‍ 'മനുഷ്യ ബോട്ടി'ന് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്. 4882 കുട്ടികളാണ് യു.എ.ഇ ദേശീയ പതാകയുടെ നിറത്തിലെ വസ്ത്രങ്ങള്‍ ധരിച്ചെത്തി ബോട്ട് തീര്‍ത്തത്.

ഷാര്‍ജ: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്നു നിര്‍മിച്ച കൂറ്റന്‍ ‘മനുഷ്യ ബോട്ടി’ന് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്. 4882 കുട്ടികളാണ് യു.എ.ഇ ദേശീയ പതാകയുടെ നിറത്തിലെ വസ്ത്രങ്ങള്‍ ധരിച്ചെത്തി ബോട്ട് തീര്‍ത്തത്. ബോട്ട് ഗിന്നസ് അധികൃതര്‍ എത്തി പരിശോധിക്കുകയും വിജയ പ്രഖ്യാപനം നടത്തുകയുമായിരുന്നു. ശിശുദിന ഭാഗമായാണ് വേറിട്ട ചടങ്ങ് ഒരുക്കിയത്.

കാസര്‍കോട് സ്വദേശി ഡോ.പി.എ. ഇബ്രാഹിം ഹാജിയുടെ ഉടമസ്ഥതയിലുളള പേസ് എജുക്കേഷന്‍ ഗ്രൂപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഗിന്നസ് ലോക പുരസ്‌കാരം. ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് പശ്ചിമേഷ്യന്‍ പ്രതിനിധി അഹമ്മദ് ഗബ്ബാര്‍ സര്‍ട്ടിഫിക്കറ്റ് സ്‌കൂള്‍ ഡയറക്ടര്‍ സല്‍മാന്‍ ഇബ്രാഹിമിന് കൈമാറി.

സ്‌കൂളിലെ 12 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ഭീമന്‍ ബോട്ടിന്റെ ആകൃതിയില്‍ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ അണിനിരന്നത്. പോയ വര്‍ഷം നവംബര്‍ അഞ്ചിന് ഹോങ്കോങ്ങിലെ ദ് ബ്രിട്ടീഷ് ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരടക്കം 1325 പേരെ അണിനിരത്തി നേടിയ ഗിന്നസ് റെക്കോഡാണ് ഷാര്‍ജയില്‍ ഭേദിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x