ഒറ്റനോട്ടത്തില്‍ ഡിഎന്‍ആര്‍ഡിയുടെ ടോള്‍ഫ്രീ നമ്പറെന്ന് തോന്നിപ്പിക്കുന്ന വ്യാജ നമ്പറില്‍ നിന്നാണ് ഫോണ്‍ വരുന്നത്. ഡിഎന്‍ആര്‍ഡിയുടെ വെബ്‌സൈറ്റില്‍ രേഖകകള്‍ അപ്‌ലോഡ് ചെയ്തിട്ടില്ലെന്നും ഇത് ഗുരുതരമായ കുറ്റമാണെന്നും ഇതിന് ശക്തമായ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നുമാണ് ഫോണ്‍വിളിക്കുന്നവര്‍ അറിയിച്ചക്കുന്നത്.
ദുബായ്: താമസകുടിയേറ്റ വകുപ്പിന്റെ പേരില്‍ വ്യാജ നമ്പറില്‍ നിന്ന് ഫോണ്‍ വിളിച്ച് പ്രവാസികളില്‍ നിന്ന് പണം തട്ടാന്‍ ശ്രമം. വകുപ്പിന്റെ വെബ്‌സൈറ്റില്‍ രേഖകള്‍ അപ്‌ലോഡ് ചെയ്യാത്തതിന് പിഴ അടക്കണമെന്ന് ആവശ്യപ്പെട്ടാണ് വ്യാജ നമ്പറില്‍ നിന്ന് പലര്‍ക്കും ഫോണ്‍കോള്‍ ലഭിക്കുന്നത്.
ഒറ്റനോട്ടത്തില്‍ ഡിഎന്‍ആര്‍ഡിയുടെ ടോള്‍ഫ്രീ നമ്പറെന്ന് തോന്നിപ്പിക്കുന്ന വ്യാജ നമ്പറില്‍ നിന്നാണ് ഫോണ്‍ വരുന്നത്. ഡിഎന്‍ആര്‍ഡിയുടെ വെബ്‌സൈറ്റില്‍ രേഖകകള്‍ അപ്‌ലോഡ് ചെയ്തിട്ടില്ലെന്നും ഇത് ഗുരുതരമായ കുറ്റമാണെന്നും ഇതിന് ശക്തമായ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നുമാണ് ഫോണ്‍വിളിക്കുന്നവര്‍ അറിയിച്ചക്കുന്നത്. ഇതിന് പിഴയും ആവശ്യപ്പെടുന്നുണ്ട്.
അതേസമയം ഫോണ്‍ ഡിസ്‌കണക്ട് ചെയ്യാതെ മണിഎക്‌സ്‌ചേഞ്ചിലെത്തി പണം അയയ്ക്കണമെന്ന ഇവരുടെ നിര്‍ദേശത്തില്‍ സംശയം തോന്നിയതാണ് പലരും കബളിക്കപ്പെടുന്നതില്‍ നിന്ന് രക്ഷപെട്ടത്. വെരിഫിക്കേഷന്‍ എന്ന പേരില്‍ നിരവധി വിവരങ്ങള്‍ ഇവര്‍ ചോദിച്ചറിയുകയും ചെയ്യും. ഇത്തരം ഫോണ്‍കോളുകള്‍ക്ക് വകുപ്പുമായി ബന്ധമില്ലെന്ന് ഡിഎന്‍ആര്‍ഡി അധികൃതര്‍ അറിയിച്ചു.
നിരവധി പേര്‍ ഇത്തരത്തില്‍ കബളിപ്പിക്കപ്പെടുന്നതായാണ് സൂചന. ഈ സാഹചര്യത്തില്‍ ഇത്തരം ഫോണ്‍കോളുകളെ കരുതിയിരിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.