അടുത്ത വര്‍ഷം ആഗസ്റ്റോടെ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കും. പാലത്തില്‍ ഒമ്പത് വരികളുള്ള പാതയാണുണ്ടാകുക. 20 കോടി ദിര്‍ഹം ചെലവില്‍ പൂര്‍ത്തീകരിക്കുന്ന പാലം ഷാര്‍ജ അല്‍ ബദീഅ ഏരിയയിലാണ് നിര്‍മിക്കുന്നതെന്ന് യുഎഇ അടിസ്ഥാന സൗകര്യ വികസന മന്ത്രാലയം അധികൃതര്‍ പറഞ്ഞു.
ഷാര്‍ജ: ഗതാഗതം സുഗമമാക്കുന്നതിന് ഷാര്‍ജ-ദുബായ് റൂട്ടില്‍ പുതിയ പാലം നിര്‍മിക്കുന്നു. അല്‍ ഇത്തിഹാദ് റോഡ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് എന്നിവയില്‍ ഗതാഗതം രൂക്ഷമാകുമ്പോള്‍ പകരം സംവിധാനമൊരുക്കുന്നതിനാണ് പാലം നിര്‍മിക്കുന്നത്. പുതിയ പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു.
അടുത്ത വര്‍ഷം ആഗസ്റ്റോടെ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കും. പാലത്തില്‍ ഒമ്പത് വരികളുള്ള പാതയാണുണ്ടാകുക. 20 കോടി ദിര്‍ഹം ചെലവില്‍ പൂര്‍ത്തീകരിക്കുന്ന പാലം ഷാര്‍ജ അല്‍ ബദീഅ ഏരിയയിലാണ് നിര്‍മിക്കുന്നതെന്ന് യുഎഇ അടിസ്ഥാന സൗകര്യ വികസന മന്ത്രാലയം അധികൃതര്‍ പറഞ്ഞു.
മണിക്കൂറില്‍ 9,900 മുതല്‍ 17,700 വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ ശേഷിയുള്ളതാണ് പാലം. എമിറേറ്റ്സ് റോഡിലെ ആറുവരിപ്പാതയും മലീഹ ഹൈവേയിലെ മൂന്ന്വരിപ്പാതയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് സുഗമമായ യാത്രാപഥമൊരുക്കുന്നതോടെ ഷാര്‍ജയില്‍ നിന്ന് ദുബായിലേക്കും തിരിച്ചുമുള്ള ഗതാഗത സ്തംഭനം ഒഴിവാക്കാന്‍ കഴിയുമെന്ന് മന്ത്രാലയത്തിന് കീഴിലെ റോഡ്സ് ഡിപാര്‍ട്മെന്റ് ഡയറക്ടര്‍ അഹ്മദ് അല്‍ ഹമാദി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.