30 ദിവസം 30 മിനിറ്റ് വ്യയാമം ചെയ്യാനാണ് ദുബായ് നിവാസികളോട് കിരീടാവകാശി ആവശ്യപ്പെട്ടത്. ഇന്ന് ഫെസ്റ്റിവല്‍ സിറ്റിയിലാണ് കഴിഞ്ഞമാസം 20ന് തുടക്കമിട്ട ചലഞ്ചിന്റെ സമാപന ചടങ്ങ്.
ദുബായ്: ലോകത്തെ ഏറ്റവും ഊര്‍ജസ്വലമായ നഗരം എന്ന ലക്ഷ്യമിട്ട് ദുബായ് കിരീടാവകാശി മുന്നോട്ടുവെച്ച ദുബായ് ഫിറ്റ്നസ് ചലഞ്ച് ഇന്ന് അവസാനിക്കും. 30 ദിവസം 30 മിനിറ്റ് വ്യയാമം ചെയ്യാനാണ് ദുബായ് നിവാസികളോട് കിരീടാവകാശി ആവശ്യപ്പെട്ടത്. ഇന്ന് ഫെസ്റ്റിവല്‍ സിറ്റിയിലാണ് കഴിഞ്ഞമാസം 20ന് തുടക്കമിട്ട ചലഞ്ചിന്റെ സമാപന ചടങ്ങ്.
ദുബായിലെ സ്ഥാപനങ്ങളും വ്യക്തികളും കിരീടാവകാശിയുടെ ചലഞ്ച് ഏറ്റെടുത്തതോടെ കഴിഞ്ഞ 30 ദിവസം നഗരം മുഴുവന്‍ വ്യായാമത്തിന്റെ തിരിക്കിലായിരുന്നു. മിക്ക സ്ഥാപനങ്ങളും ജീവനക്കാര്‍ക്കായി വ്യായാമത്തിനും കായിക പരിശീലനത്തിനുമായി രംഗത്തിറങ്ങി. ഫിറ്റ്നസ് ചലഞ്ചിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി രജിസ്റ്റര്‍ ചെയ്ത് വ്യായാമം ചെയ്യുന്നവരെ തേടി സമ്മാനങ്ങളും എത്തിയിരുന്നു.
1500 ലേറെ കായികപരിപാടികളാണ് സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ മാത്രം സംഘടിപ്പിച്ചത്. ശനിയാഴ്ച ഫെസ്റ്റിവെല്‍ സിറ്റിയില്‍ കരിമരുന്ന് പ്രയോഗത്തോടെയാണ് ചലഞ്ചിന് ഔദ്യോഗികമായി കൊടിയിറങ്ങുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.