Currency

ദുബായില്‍ സാരിയുടുത്ത് താരമായി മലയാളി വനിതകള്‍

സ്വന്തം ലേഖകന്‍Sunday, November 19, 2017 7:20 am

സാരിയുടുത്ത് ഓട്ടമത്സരത്തില്‍ പങ്കെടുത്താണ് ഇവര്‍ ശ്രദ്ധപിടിച്ചുപറ്റിയത്. വിവിധ പ്രായക്കാരായ 30 വനിതകളാണ് സാരിയുടുത്ത് ഓട്ടമത്സരത്തില്‍ പങ്കെടുത്തത്. സാരി ഇന്‍ സ്‌റ്റൈല്‍ എന്ന സാരി പ്രേമികളുടെ കൂട്ടായ്മയാണ് സാരിയുടുത്ത് ഈ സാഹസത്തിന് ഇറങ്ങിയത്.

ദുബായ്: ദുബായ് വിമന്‍സ് റണ്‍ ഓട്ടമത്സരത്തില്‍ ശ്രദ്ധാകേന്ദ്രമായി മലയാളി വനിതകള്‍. സാരിയുടുത്ത് ഓട്ടമത്സരത്തില്‍ പങ്കെടുത്താണ് ഇവര്‍ ശ്രദ്ധപിടിച്ചുപറ്റിയത്. വിവിധ പ്രായക്കാരായ 30 വനിതകളാണ് സാരിയുടുത്ത് ഓട്ടമത്സരത്തില്‍ പങ്കെടുത്തത്. സാരി ഇന്‍ സ്‌റ്റൈല്‍ എന്ന സാരി പ്രേമികളുടെ കൂട്ടായ്മയാണ് സാരിയുടുത്ത് ഈ സാഹസത്തിന് ഇറങ്ങിയത്.

സാരിയുടുത്ത് ഓട്ടമത്സരത്തിനിറങ്ങാന്‍ പറ്റുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയായിരുന്നു ഇവരുടെ ഓട്ടം. സാരിയെക്കുറിച്ച് ചില സന്ദേശങ്ങള്‍ സമൂഹത്തിന് നല്‍കുകയായിരുന്നു കൂട്ടായ്മയുടെ ലക്ഷ്യം.

സാരിയുടുത്ത് ഓട്ടമത്സരത്തിന് ഇറങ്ങുക മാത്രമല്ല എല്ലാവരും വിജയകരമായി ഫിനിഷ് ചെയ്യുകയും ചെയ്തു. ജേതാക്കളേക്കാള്‍ ശ്രദ്ധാകേന്ദ്രം ഇവരായിരുന്നു. ഒപ്പം നിന്ന് സെല്‍ഫി എടുക്കാന്‍ ബോളിവുഡ് താരം സോനു സൂഡ് വരെയെത്തി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x