2018 ജനുവരി മുതല്‍ ഇങ്ങനെയുള്ളവരുടെ ബാങ്ക് നിക്ഷേപങ്ങള്‍ മരവിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ലണ്ടൺ: വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്നവർക്കെതിരെ കർശന നടപടികളുമായി ബ്രിട്ടീഷ് ഹോം ഓഫിസ്. 2018 ജനുവരി മുതല്‍ ഇങ്ങനെയുള്ളവരുടെ ബാങ്ക് നിക്ഷേപങ്ങള്‍ മരവിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ബാങ്കുകളും ഹൗസിങ് സൊസൈറ്റികളും ഏഴു കോടി കറന്റ് അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ പരിശോധിക്കുന്നുണ്ട്.
അതേസമയം അഭയാര്‍ഥിത്വ അപേക്ഷ നിരാകരിക്കപ്പെട്ട ശേഷവും രാജ്യത്ത് തുടരുന്നവരെയും ഇത്തരത്തില്‍ കണ്ടെത്തി നാടുകടത്താനാണ് ഹോം ഓഫീസിന്റെ നീക്കമെന്നാണു സൂചന. ഇത്തരം നടപടികള്‍ നിയമവിധേയമായി രാജ്യത്തു ജോലി ചെയ്തു ജീവിക്കുന്ന വിദേശികളെയും ബാധിക്കുമെന്ന് ആശങ്കയുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.