ആദ്യഘട്ടത്തില്‍ പത്തു മീറ്റര്‍ വരെ ഉയരമുള്ള യോട്ടുകള്‍ക്കാണു സൗകര്യം. രണ്ടാം ഘട്ടത്തില്‍ 160 മീറ്റര്‍ ഉയരമുള്ള 20,000 യോട്ടുകള്‍ ഉള്‍ക്കൊള്ളാവുന്ന വിധം വികസിപ്പിക്കും. സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ക്രൂസ് ടെര്‍മിനല്‍, ഫെറി ടെര്‍മിനല്‍, മറീന എന്നീ മൂന്നു വിഭാഗമാക്കി തിരിച്ചാണ് വികസനം.
ദുബായ്: ക്രൂസ് ടൂറിസത്തിന് ഉണര്‍വേകി മിന റാഷിദ് മറീന തുറന്നു. ദുബായ് റാഷിദ് തുറമുഖത്തോട് ചേര്‍ന്നു പതിമൂവായിരം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള പുതിയ മറീന ഷെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. അയ്യായിരം ബോട്ടുകള്‍ക്കും യോട്ടുകള്‍ക്കും സൗകര്യമുണ്ട്.
ആദ്യഘട്ടത്തില്‍ പത്തു മീറ്റര്‍ വരെ ഉയരമുള്ള യോട്ടുകള്‍ക്കാണു സൗകര്യം. രണ്ടാം ഘട്ടത്തില്‍ 160 മീറ്റര്‍ ഉയരമുള്ള 20,000 യോട്ടുകള്‍ ഉള്‍ക്കൊള്ളാവുന്ന വിധം വികസിപ്പിക്കും. സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ക്രൂസ് ടെര്‍മിനല്‍, ഫെറി ടെര്‍മിനല്‍, മറീന എന്നീ മൂന്നു വിഭാഗമാക്കി തിരിച്ചാണ് വികസനം. സമുദ്ര സഞ്ചാരികളുടെ ഏറ്റവും പുതിയ ആകര്‍ഷണമാക്കി മിന റാഷിദ് മറീനയെ മാറ്റുകയാണ് ലക്ഷ്യം.
ബോട്ട് ഉപയോക്താക്കള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യവും റസ്റ്ററന്റ്, കോഫി ഷോപ്പ് തുടങ്ങി ചില്ലറ വ്യാപാര കേന്ദ്രങ്ങളും ഇവിടെ ഒരുക്കും. ഭാവിയില്‍ താമസ സമുച്ചയവും നിര്‍മിക്കും. ഡിപി വേള്‍ഡിന്റെ ഉപസ്ഥാപനമായ പി ആന്‍ഡ് ഒ ആണ് മറീന നിര്‍മിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.