മുന്നൂറ് ദിനാറ് വരെയുള്ള തുക അയയ്ക്കുമ്പോൾ ഒരുദിനാറും അതിൽ കൂടുതൽ അയയ്ക്കുമ്പോൾ 10 ദിനാറും ഫീസ് ചുമത്താനാണു നീക്കം
മനാമ: വിദേശികൾ ബഹ്റൈനിൽനിന്നു പണം അയയ്ക്കുമ്പോൾ ഫീസ് ഇൗടാക്കാൻ പ്രതിനിധിസഭയിൽ നിർദേശം. മുന്നൂറ് ദിനാറ് വരെയുള്ള തുക അയയ്ക്കുമ്പോൾ ഒരുദിനാറും അതിൽ കൂടുതൽ അയയ്ക്കുമ്പോൾ 10 ദിനാറും ഫീസ് ചുമത്താനാണു നീക്കം.
സാമ്പത്തിക പ്രതിസന്ധിയ്ക്ക് പരിഹാരമെന്ന നിലയിലാണ് ഈ നിർദേശമെന്ന് ജമാൽ ദാവൂദ് എംപി സഭയെ അറിയിച്ചു. ഇതിലൂടെ ഖജനാവിലേക്കു കുറഞ്ഞതു ഒൻപതു കോടി ദിനാർ എത്തുമെന്നാണു വിലയിരുത്തൽ.
അതേസമയം ലെജിസ്ലേറ്റീവ് ആൻഡ് ലീഗൽ അഫയേഴ്സ്, ഫിനാൻഷ്യൽ ആൻഡ് ഇക്കണോമിക് എന്നീ കമ്മിറ്റികൾ പഠിച്ചതിനു ശേഷമായിരിക്കും പ്രതിനിധി സഭയിൽ നിർദേശം വോട്ടിനിടുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.