Currency

മോഷണത്തില്‍ നിന്ന് കാറിനെ എങ്ങനെ രക്ഷിക്കാം; നിര്‍ദേശങ്ങളുമായി ഷാര്‍ജ പൊലീസ്

സ്വന്തം ലേഖകന്‍Wednesday, November 22, 2017 1:40 pm

മോഷ്ടാക്കളില്‍ നിന്നും കാറുകള്‍ സംരക്ഷിക്കാന്‍ നിര്‍ദേശങ്ങളുമായി ഷാര്‍ജ പൊലീസ്. 'സെക്യൂരിറ്റി ആന്‍ഡ് സെയ്ഫ്റ്റി' എന്ന മുദ്രാവാക്യം ഉയര്‍ത്തി പുതുതായി ആരംഭിച്ച ക്യാംപിന്റെ ഭാഗമാണ് നിര്‍ദേശങ്ങളുമായി പൊലീസ് രംഗത്തെത്തിയത്.

ഷാര്‍ജ: ഷാര്‍ജയില്‍ കാര്‍ മോഷണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മോഷ്ടാക്കളില്‍ നിന്നും കാറുകള്‍ സംരക്ഷിക്കാന്‍ നിര്‍ദേശങ്ങളുമായി ഷാര്‍ജ പൊലീസ്. ‘സെക്യൂരിറ്റി ആന്‍ഡ് സെയ്ഫ്റ്റി’ എന്ന മുദ്രാവാക്യം ഉയര്‍ത്തി പുതുതായി ആരംഭിച്ച ക്യാംപിന്റെ ഭാഗമാണ് നിര്‍ദേശങ്ങളുമായി പൊലീസ് രംഗത്തെത്തിയത്.

പണം, മൊബൈല്‍ ഫോണ്‍, ബാങ്ക് ഐഡി കാര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കാനാണ് നിര്‍ദേശം. അല്‍ നഹ്ദ, അല്‍ ബുഹൈറ, അല്‍ മജാസ്, അല്‍ ഖാന്‍, അല്‍ താവുന്‍, അല്‍ മംസര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വലിയ രീതിയില്‍ മോഷണവുമായി ബന്ധപ്പെട്ട പരാതി ലഭിക്കുന്നുവെന്നും പൊലീസ് പറഞ്ഞു.

പൊലീസ് നല്‍കുന്ന നിര്‍ദേശങ്ങള്‍ ഇവയാണ്:

1. കുറച്ചു സമയത്തേക്കാണെങ്കില്‍ പോലും ഒരു വാഹനത്തിന്റെ എന്‍ജിന്‍ ഓണ്‍ ആക്കി പോകരുത്.

2. കാറുകളുടെ വാതില്‍ ലോക്ക് ചെയ്യാതെ പുറത്തു പോകരുത്.

3. ഒറ്റപ്പെട്ട സ്ഥലങ്ങളിലോ മരുഭൂമികളിലോ നീണ്ട കാലത്തേക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് പോകരുത്.

4. വിലപിടിപ്പുള്ള സാധനങ്ങള്‍ പുറത്തുകാണുന്ന രീതിയില്‍ കാറില്‍ സൂക്ഷിക്കരുത്.

5. വാഹനങ്ങള്‍ യാതൊരുകാരണവശാലും ഇരുട്ടില്‍ നിര്‍ത്തിയിടരുത്.

6. സുരക്ഷിത സ്ഥലങ്ങളില്‍ മാത്രം കാര്‍ പാര്‍ക്ക് ചെയ്യുക. കഴിയുന്നതും സിസിടിവി ക്യാമറകള്‍ ഉള്ള ഇടങ്ങളില്‍ പാര്‍ക്ക് ചെയ്യുക.

7. കാര്‍ അലാറം ഉപയോഗിക്കുക.

എന്തെങ്കിലും രീതിയിലുള്ള അസ്വഭാവിക നീക്കം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ 901 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ഷാര്‍ജ പൊലീസിനെ വിവരം അറിയിക്കണം. ധൃതിയില്ലാത്ത കാര്യം ആണെങ്കില്‍ 800151 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാവുന്നതാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x