ദീവയുടെ പരിഷ്കരിച്ച വെബ്സൈറ്റ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയും അക്കൗണ്ട് നമ്പര്‍ മാത്രം രേഖപ്പെടുത്തി ബില്‍തുക എളുപ്പത്തില്‍ അടക്കാം. ഇതിനായി ദേവ ഓഫീസോ പേമെന്റ് മെഷീനോ തേടി ഇനി അലയേണ്ടതില്ല. ബില്‍തുക ഘട്ടം ഘട്ടമായി അടക്കാനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ദുബായ്: ദുബായില്‍ വൈദ്യുതി, വെള്ളം ബില്ലുകള്‍ അടയ്ക്കാന്‍ പുതിയ സ്മാര്‍ട്ട് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ദുബായ് ഇലക്ട്രിസിറ്റ് ആന്‍ഡ് വാട്ടര്‍ അതോറിറ്റിയാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. വിവിധ ബാങ്കുകളുമായി സഹകരിച്ച് ബില്ലുകള്‍ ഘട്ടം ഘട്ടമായി അടയ്ക്കാനും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.
ദീവയുടെ പരിഷ്കരിച്ച വെബ്സൈറ്റ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയും അക്കൗണ്ട് നമ്പര്‍ മാത്രം രേഖപ്പെടുത്തി ബില്‍തുക എളുപ്പത്തില്‍ അടക്കാം. ഇതിനായി ദേവ ഓഫീസോ പേമെന്റ് മെഷീനോ തേടി ഇനി അലയേണ്ടതില്ല. ബില്‍തുക ഘട്ടം ഘട്ടമായി അടക്കാനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ദുബായ് ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്സ് എന്‍ബിഡി, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക്, മഷ്റഖ് ബാങ്ക് എന്നിവ വഴിയാണ് പലിശ ഇല്ലാതെ തന്നെ ഇന്‍സ്റ്റാള്‍മെന്റ് പേമെന്റ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.