Currency

ബഹ്റൈനിൽ വാഹന പരിശോധന സ്വകാര്യവത്​കരിക്കാൻ നീക്കം

സ്വന്തം ലേഖകൻFriday, November 24, 2017 9:03 pm

ഗതാഗത വിഭാഗത്തി​​െൻറ ജോലിഭാരം കുറക്കുന്നതിനായി അംഗീകൃത ഗാരേജുകൾക്കും കാർ ഡീലർമാർക്കും വാഹന പരിശോധന പൂർത്തിയാക്കാനുള്ള അംഗീകാരം നൽകാനാണു നീക്കം

മനാമ: ബഹ്റൈനിൽ വാഹന പരിശോധന സ്വകാര്യവത്കരിക്കാൻ നീക്കമെന്ന് റിപ്പോർട്ട്. ഗതാഗത വിഭാഗത്തിെൻറ ജോലിഭാരം കുറക്കുന്നതിനായി അംഗീകൃത ഗാരേജുകൾക്കും കാർ ഡീലർമാർക്കും വാഹന പരിശോധന പൂർത്തിയാക്കാനുള്ള അംഗീകാരം നൽകാനാണു നീക്കം. സതേൺ മുനിസിപ്പൽ കൗൺസിലിെൻറ പ്രതിവാര യോ ഗത്തിൽ ഇതുസംബന്ധിച്ച നിർദേശം ഏകകണ്ഠമായി അംഗീകരിച്ചു.

രാജ്യത്താകെ 650,000ഒാളം രജിസ്റ്റർ ചെയ്ത വാഹനങ്ങളാണുള്ളത്. ഇതിൽ പകുതിയെണ്ണമെങ്കിലും റിഫയിലെ ട്രാഫിക് ഡയറക്ടറേറ്റിൽ വാർഷിക പരിശോധനക്ക് വരും. പുതിയ കാറുകൾ ബഹ്റൈൻ നിയമ പ്രകാരം പരിശോധന നടത്തേണ്ടതില്ല. എന്നാൽ, അഞ്ചുവർഷവും അതിനുമുകളിലും പഴക്കമുള്ള വാഹനങ്ങൾ എല്ലാ വർഷവും പരിശോധന നടത്തി സർട്ടിഫിക്കറ്റ് വാങ്ങേണ്ടതുണ്ട്. പരിശോധന നടപടികൾ മൂലം ഗതാഗത വകുപ്പിൽ അനുഭവപ്പെടുന്ന തിരക്ക് കുറയ്ക്കാനാണു പുതിയ നീക്കം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x