ഓരോ വര്‍ഷവും പരിഷ്‌കരിക്കുന്ന വാക്‌സിനില്‍ മൂന്ന് വൈറസുകള്‍ക്കെതിരെയാണ് പ്രതിരോധം നല്‍കുന്നത്. ഈ വര്‍ഷം എച്ച്.1എന്‍1, എച്ച്3എന്‍2, പകര്‍ച്ചപ്പനി ബി എന്നീ വൈറസുകള്‍ക്കെതിരെയാണ് പ്രതിരോധം.
അബൂദബി: പകര്‍ച്ചപ്പനിക്കെതിരെ എല്ലാ സ്വദേശികളും പ്രവാസികളും പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. അബൂദബി ആരോഗ്യ സേവന കമ്പനിയുടെ കീഴിലുള്ള എല്ലാ ക്ലിനിക്കുകളിലും എല്ലാവര്‍ക്കും സൗജന്യമായി കുത്തിവെപ്പ് നല്‍കും. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള യജ്ഞത്തിന്റെ ഭാഗമായാണ് പ്രതിരോധ കുത്തിവെപ്പ് കാമ്പയിന്‍ നടത്തുന്നത്.
വയോധികര്‍, വിട്ടുമാറാത്ത അസുഖമുള്ളവര്‍, ഗര്‍ഭിണികള്‍, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍, ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഓരോ വര്‍ഷവും പരിഷ്‌കരിക്കുന്ന വാക്‌സിനില്‍ മൂന്ന് വൈറസുകള്‍ക്കെതിരെയാണ് പ്രതിരോധം നല്‍കുന്നത്. ഈ വര്‍ഷം എച്ച്.1എന്‍1, എച്ച്3എന്‍2, പകര്‍ച്ചപ്പനി ബി എന്നീ വൈറസുകള്‍ക്കെതിരെയാണ് പ്രതിരോധം.
2016-2017ല്‍ പകര്‍ച്ചപ്പനി പടരുന്ന കാലത്ത് അബൂദബി എമിറേറ്റില്‍ 150,000ത്തിലധികം പേര്‍ കുത്തിവെപ്പെടുത്തുവെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.