വമ്പന്‍ ഓഫറുകളുമായി വ്യാഴാഴ്ച തുടങ്ങിയ സൂപ്പര്‍ സെയില്‍ ഇന്നവസാനിക്കും. ചില്ലറ വില്‍പന ശാലകളും സൂപ്പര്‍ സെയിലില്‍ പങ്കെടുക്കുന്നുണ്ട്. സൂപ്പര്‍ സെയിലിന്റെ രണ്ടാം എഡിഷിനില്‍ വസ്തുക്കള്‍ക്ക് 30 മുതല്‍ 90% വരെ വിലക്കുറവിലാണു വില്‍പന.
ദുബായ്: വന്‍ വിലക്കുറവുമായി തുടങ്ങിയ ദുബായ് സൂപ്പര്‍ സെയില്‍ പൊടിപൊടിക്കുന്നു. വമ്പന്‍ ഓഫറുകളുമായി വ്യാഴാഴ്ച തുടങ്ങിയ സൂപ്പര്‍ സെയില്‍ ഇന്നവസാനിക്കും. ചില്ലറ വില്‍പന ശാലകളും സൂപ്പര്‍ സെയിലില്‍ പങ്കെടുക്കുന്നുണ്ട്. സൂപ്പര്‍ സെയിലിന്റെ രണ്ടാം എഡിഷിനില്‍ വസ്തുക്കള്‍ക്ക് 30 മുതല്‍ 90% വരെ വിലക്കുറവിലാണു വില്‍പന.
അറേബ്യന്‍ സെന്ററില്‍ വ്യാഴാഴ്ച രാവിലെ മുതല്‍ തന്നെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രമുഖ ബ്രാന്‍ഡുകള്‍ വാങ്ങാന്‍ വന്‍ തിരക്കായിരുന്നു. അതിനിടെ ഓണ്‍ലൈന്‍ വ്യപാരവും കൂടി. വന്‍ ഓഫര്‍ പ്രഖ്യാപിച്ചാണ് ആവശ്യക്കാരെ വെബ്‌സൈറ്റുകള്‍ ആകര്‍ഷിച്ചത്. അംഗീകൃത ഓണ്‍ലൈന്‍ വ്യപാര സൈറ്റുകള്‍ അഞ്ചു ലക്ഷം ഉല്‍പന്നങ്ങളാണ് വില്‍പനയ്ക്ക് പ്രദര്‍ശിപ്പിച്ചത്.
ജ്വല്ലറി, വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍, ഷൂസ്, ബാഗുകള്‍, ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍, കളിപ്പാട്ടം തുടങ്ങിയവയിലൊക്കെ ഓഫര്‍ ലഭ്യമാകും. ഏറ്റവും മികച്ച കമ്പനികളുടെ ഉല്‍പന്നങ്ങളും ഡിസ്‌ക്കൗണ്ട് സെയിലില്‍ ഉണ്ടാകും. അതുകൊണ്ട് തന്നെ അധിക നികുതി നല്‍കാതെ ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാനുള്ള ഒരു അവസരം കൂടിയാണിത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.