എത്രയും പെട്ടെന്നു നാട്ടിലെത്താനുള്ള വഴിതേടുകയാണ് ഇവര്‍. ചീഫ് എന്‍ജിനീയര്‍ തൊടുപുഴ സ്വദേശി ജിജോ ജോസഫ്, ക്യാപ്റ്റന്‍ ആന്ധ്രസ്വദേശി പ്രദീപ് റെഡ്ഡി എന്നിവര്‍ക്കു പുറമെ തമിഴ്‌നാട്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍നിന്നുള്ളവരും രണ്ടു ശ്രീലങ്കന്‍ സ്വദേശികളുമാണു കഴിഞ്ഞ ആറുമാസമായി യാതന അനുഭവിക്കുന്നത്.
ഷാര്‍ജ: നടുക്കടലില്‍ മാസങ്ങളായി കുടുങ്ങിയ മലയാളിയടക്കം 11 ജീവനക്കാര്‍ ദുരിതത്തില്‍. വിവിധ തുറമുഖങ്ങളില്‍ നങ്കൂരമിടുന്ന കപ്പലുകള്‍ക്ക് ഇന്ധനമെത്തിക്കുന്ന ചെറുകപ്പലിലാണ് ശമ്പളം കിട്ടാതെയും പുറംലോകം കാണാതെയും ഇവര്‍ ദുരിതത്തിലായത്. എത്രയും പെട്ടെന്നു നാട്ടിലെത്താനുള്ള വഴിതേടുകയാണ് ഇവര്‍. ചീഫ് എന്‍ജിനീയര്‍ തൊടുപുഴ സ്വദേശി ജിജോ ജോസഫ്, ക്യാപ്റ്റന്‍ ആന്ധ്രസ്വദേശി പ്രദീപ് റെഡ്ഡി എന്നിവര്‍ക്കു പുറമെ തമിഴ്‌നാട്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍നിന്നുള്ളവരും രണ്ടു ശ്രീലങ്കന്‍ സ്വദേശികളുമാണു കഴിഞ്ഞ ആറുമാസമായി യാതന അനുഭവിക്കുന്നത്.
പാക്കിസ്ഥാന്‍ സ്വദേശി സൈദ് ഇസാജ് ഹസ്സന്റെ ഉടമസ്ഥതയിലുള്ള അല്‍ക്കോ ഷിപ്പിങ് എല്‍എല്‍സിയുടെ എംവി അസാബ് എന്ന കപ്പലിലെ ജീവനക്കാരാണിവര്‍. ഹംറിയ തുറമുഖത്തുനിന്ന് അകലെയുള്ള കപ്പല്‍ കഴിഞ്ഞ ആറുമാസമായി നടുക്കടലില്‍ യാത്രമുടങ്ങിക്കിടക്കുകയാണ്. ജിജോയ്ക്ക് കഴിഞ്ഞ ഒന്‍പതുമാസമായിട്ടും ക്യാപ്റ്റന്‍ പ്രദീപ് റെഡ്ഡിക്ക് 19 മാസമായിട്ടും ശമ്പളം ലഭിച്ചിട്ടില്ല. അതേസമയം ശമ്പളം കിട്ടിയില്ലെങ്കിലും എങ്ങനെയെങ്കിലും നാട്ടിലേക്കു മടങ്ങണമെന്നാണു പലരുടെയും ആവശ്യം.
വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനു കഷ്ടപ്പാടുകള്‍ വിശദീകരിച്ചു ട്വീറ്റ് ചെയ്‌തെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്നും ജിജോ പറഞ്ഞു. മന്ത്രിയുടെ ഓഫിസ് ജീവനക്കാരനുമായി ടെലിഫോണില്‍ സംസാരിച്ചപ്പോള്‍ യുഎഇയിലുള്ള എംബസിയുമായി ബന്ധപ്പെടാന്‍ നിര്‍ദേശിക്കുകയായിരുന്നു. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് ഇമെയില്‍ അയക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്നു മറുപടി ലഭിച്ചെങ്കിലും നടപടികള്‍ നീണ്ടുപോകുകയാണെന്നും പരാതിപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.