സ്വദേശിവത്കരണവും വനിതാവത്കരണവും ശക്തമായി നടപ്പിലാക്കുകയും ചെയ്യുന്നു. എന്നാല്‍ ഇതൊന്നും ബാധകമല്ലെന്ന മട്ടിലാണ് സൗദിയിലേക്കുള്ള ഇന്ത്യക്കാരുടെ ഒഴുക്ക്. കഴിഞ്ഞ ആറുമാസത്തിനിടെ 2,14,708 ഇന്ത്യന്‍ തൊഴിലാളികളാണ് പുതുതായി സൗദിയിലെത്തി.
റിയാദ്: സൗദിയിലേക്കെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം കുത്തനെ കൂടുന്നു. സ്വദേശിവത്കരണം ശക്തമായി തുടരുമ്പോഴും കഴിഞ്ഞ ആറു മാസത്തിനിടെ രണ്ട് ലക്ഷത്തിലേറെ പേരാണ് സൗദിയില്‍ പുതുതായി എത്തിയത്. ഇന്ത്യന്‍ എംബസിയുടേതാണ് കണക്ക്.
പൊതുമാപ്പ് കാലം കഴിഞ്ഞ് കര്‍ശന പരിശോധനയാണ് നടക്കുന്നത്. സ്വദേശിവത്കരണവും വനിതാവത്കരണവും ശക്തമായി നടപ്പിലാക്കുകയും ചെയ്യുന്നു. എന്നാല്‍ ഇതൊന്നും ബാധകമല്ലെന്ന മട്ടിലാണ് സൗദിയിലേക്കുള്ള ഇന്ത്യക്കാരുടെ ഒഴുക്ക്. കഴിഞ്ഞ ആറുമാസത്തിനിടെ 2,14,708 ഇന്ത്യന്‍ തൊഴിലാളികളാണ് പുതുതായി സൗദിയിലെത്തി.
സൗദി ഔദ്യോഗികമായി കൈമാറിയ വിവരം അനുസരിച്ച് ഈ വര്‍ഷം മാര്‍ച്ച് നാല് വരെ രാജ്യത്തുള്ള മൊത്തം ഇന്ത്യാക്കാരുടെ എണ്ണം 30,39,000 ആയിരുന്നു. സെപ്തംബര്‍ 12ന് അത് 32,53,901 ആയി വര്‍ധിച്ചു. അതേസമയം പൊതുമാപ്പ് കാലയളവില്‍ 75,932 ഇന്ത്യാക്കാരാണ് നാട്ടിലേക്ക് മടങ്ങിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.