Currency

കുട്ടികൾക്ക് കായികാഭ്യാസങ്ങളിലേർപ്പെടാൻ NSW സർക്കാരിന്റെ $100 റിബേറ്റ്

സ്വന്തം ലേഖകൻMonday, November 27, 2017 9:52 pm

അടുത്ത അദ്ധ്യേന വർഷം മുതൽ കായികവിനോദങ്ങളിൽ ഏർപ്പെടുന്ന സ്‌കൂൾ കുട്ടികൾക്കാണ് റിബേറ്റ് ലഭ്യമാക്കുക.

സിഡ്നി: ന്യൂ സൗത്ത് വെയിൽസിൽ സ്‌കൂൾ കുട്ടികൾക്ക് കായിക വിനോദങ്ങളിൽ ഏർപ്പെടാനുള്ള അവസരം നൽകുന്നതിനായി 100 ഡോളർ റിബേറ്റ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. അടുത്ത അദ്ധ്യേന വർഷം മുതൽ കായികവിനോദങ്ങളിൽ ഏർപ്പെടുന്ന സ്‌കൂൾ കുട്ടികൾക്കാണ് റിബേറ്റ് ലഭ്യമാക്കുക.

നാലര വയസു മുതൽ 18 വയസ്സ് വരെ പ്രായമുള്ള അതായത് കിൻഡർഗാർട്ടൻ മുതൽ 12 ആം ക്ലാസ് വരെ പഠിക്കുന്ന സ്‌കൂൾ കുട്ടികൾക്ക് ഹോം -സ്കൂൾ വഴിയും TAFE വഴിയും ഇത് ലഭ്യമാകും. ഒരു കുട്ടിക്ക് ഒരു വൗച്ചർ എന്ന നിലക്ക് ഇത് അടുത്ത നാല് വർഷം തുടർച്ചയായി കുട്ടികൾക്ക് അനുവദിച്ചു നൽകാനാണ് പദ്ധതി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x