Currency

അബുദാബിയില്‍ 30 മിനിറ്റിനകം വീസ അനുവദിക്കുന്നതിന് ‘വീസ ഓണ്‍ അറൈവല്‍’

സ്വന്തം ലേഖകന്‍Wednesday, November 29, 2017 8:51 am

അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലെ ട്രാന്‍സിറ്റ് ഏരിയയിലാണു ഇതിനുള്ള സൗകര്യം ഒരുക്കിയത്. അബുദാബി രാജ്യാന്തര വിമാനത്താവളത്തിലൂടെ സഞ്ചരിക്കുന്ന എല്ലാ രാജ്യക്കാര്‍ക്കും പുതിയ 'വീസ ഓണ്‍ അറൈവല്‍' അനുസരിച്ചു നാലുദിവസത്തെ അഥവാ 96 മണിക്കൂര്‍ സമയത്തേക്കാണു ട്രാന്‍സിറ്റ് വീസ അനുവദിക്കുക.

അബുദാബി: തലസ്ഥാനത്തെ രാജ്യാന്തര വിമാനത്താവളത്തിലെത്തുന്നവര്‍ക്കു 30 മിനിറ്റിനകം വീസ അനുവദിക്കുന്നതിനു പുതിയ ‘വീസ ഓണ്‍ അറൈവല്‍’ സംവിധാനം പ്രാബല്യത്തില്‍ വന്നു. അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലെ ട്രാന്‍സിറ്റ് ഏരിയയിലാണു ഇതിനുള്ള സൗകര്യം ഒരുക്കിയത്. അബുദാബി രാജ്യാന്തര വിമാനത്താവളത്തിലൂടെ സഞ്ചരിക്കുന്ന എല്ലാ രാജ്യക്കാര്‍ക്കും പുതിയ ‘വീസ ഓണ്‍ അറൈവല്‍’ അനുസരിച്ചു നാലുദിവസത്തെ അഥവാ 96 മണിക്കൂര്‍ സമയത്തേക്കാണു ട്രാന്‍സിറ്റ് വീസ അനുവദിക്കുക.

അബുദാബി സാംസ്‌കാരിക ടൂറിസം വകുപ്പ്, അബുദാബി വിമാനത്താവളം, ഇത്തിഹാദ് എയര്‍വേയ്സ്, അബുദാബി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ്, ഗതാഗത വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് അബുദാബിയിലെത്തുന്ന യാത്രക്കാര്‍ക്ക് 15 മുതല്‍ 30വരെ മിനിറ്റുകള്‍ക്കുള്ളില്‍ വീസ അനുവദിക്കാനായി പുതിയ വീസ കൗണ്ടര്‍ തുറന്നത്.

2017 മേയ് മാസത്തില്‍ ആരംഭിച്ച ‘അബുദാബിയിലെ ജീവിതം’ എന്ന സംരംഭ പദ്ധതിയുടെ ഭാഗമായാണു പുതിയ കൗണ്ടര്‍ തുറന്നത്. അബുദാബി വിമാനത്താവളത്തില്‍ വീസയില്ലാതെ എത്തുന്ന യാത്രക്കാര്‍ക്കു വിവിധ മിഷന്‍ വീസകളും സന്ദര്‍ശന വീസകളും പുതിയ കൗണ്ടറില്‍നിന്ന് അനുവദിക്കും. യുഎഇ തലസ്ഥാനമായ അബുദാബിയിലേക്കു കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വീസ ഓണ്‍ അറൈവല്‍ പദ്ധതി നടപ്പിലാക്കുന്നത്. അറൈവല്‍ കൗണ്ടറിലോ അല്ലെങ്കില്‍ നിശ്ചിത പോര്‍ട്ടലില്‍ ഓണ്‍ലൈനിലോ വീസ അപേക്ഷ യാത്രക്കാര്‍ക്കു സമര്‍പ്പിക്കാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x