ജനങ്ങളുടെ ജീവനു ഭീഷണിയാകും വിധം വാഹനമോടിക്കുന്നവര്‍ക്ക് 2000 ദിര്‍ഹം പിഴ ഈടാക്കും. ഇവരുടെ ലൈസന്‍സില്‍ ഒറ്റയടിക്ക് 23 ബ്ലാക് മാര്‍ക്കും പതിയും. മാത്രവുമല്ല 60 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും ചെയ്യും.
ദുബായ്: ദേശീയ ദിനാഘോഷങ്ങളുടെ മറവില്‍ ഗതാഗത നിയമങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്നു ദുബായ് പൊലീസ്. പിഴയ്ക്കു പുറമെ ബ്ലാക്ക് മാര്‍ക് പതിക്കും. ജനങ്ങളുടെ ജീവനു ഭീഷണിയാകും വിധം വാഹനമോടിക്കുന്നവര്‍ക്ക് 2000 ദിര്‍ഹം പിഴ ഈടാക്കും. ഇവരുടെ ലൈസന്‍സില്‍ ഒറ്റയടിക്ക് 23 ബ്ലാക് മാര്‍ക്കും പതിയും. മാത്രവുമല്ല 60 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും ചെയ്യും. ആഘോഷത്തിനിടെ റോഡിന്റെ മധ്യത്തില്‍ വാഹനം നിര്‍ത്തി മാര്‍ഗതടസമുണ്ടാക്കുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴയും ആറു ബ്ലാക് മാര്‍ക്കും ലഭിക്കും.
പെര്‍മിറ്റില്ലാതെ റാലിയില്‍ അണിനിരന്നാല്‍ വാഹനത്തിനു 500 ദിര്‍ഹം പിഴയും നാല് ബ്ലാക് മാര്‍ക്കും. 15 ദിവസത്തേക്ക് വാഹനം പൊലീസ് പിടിച്ചുവയ്ക്കുകയും ചെയ്യും. ശബ്ദമലിനീകരണം നടത്തുന്ന വാഹനത്തിന് 2000 ദിര്‍ഹം പിഴയും 12 ബ്ലാക് മാര്‍ക്കുമാണ് ശിക്ഷ.
വാഹനത്തില്‍ പരിധിയിലധികം കറുത്ത സ്റ്റിക്കര്‍ പതിച്ചാല്‍ 1500 ദിര്‍ഹമാണു പിഴ. പെര്‍മിറ്റില്ലാതെ വാഹനത്തില്‍ എഴുതിയാല്‍ 500 ദിര്‍ഹം പിഴ ഈടാക്കും. ഉച്ചഭാഷിണിയും മറ്റും വാഹനത്തില്‍ ഘടിപ്പിച്ചു ശബ്ദമലിനീകരണമുണ്ടാക്കിയാല്‍ 400 ദിര്‍ഹം പിഴയും നാല് ബ്ലാക് മാര്‍ക്കും ലഭിക്കും. മാര്‍ഗതടസ്സം, നമ്പര്‍ പ്ലേറ്റ് മറയ്ക്കല്‍ എന്നീ നിയമലംഘനങ്ങള്‍ക്കും 400 ദിര്‍ഹമാണ് പിഴ. വാഹനത്തില്‍നിന്നു പാഴ്വസ്തുക്കള്‍ പുറത്തേക്കെറിഞ്ഞാല്‍ 1000 ദിര്‍ഹം പിഴ ഈടാക്കും. കൂടാതെ ഡ്രൈവറുടെ ലൈസന്‍സില്‍ ആറു ബ്ലാക് മാര്‍ക്ക് പതിയുകയും ചെയ്യും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.