കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി എത്തിഹാദ് എയര്‍വേയ്സ് ആകാശത്തു സൃഷ്ടിച്ച അത്ഭുതം ആകര്‍ഷകമായി. ഫോര്‍മുല വണ്‍ അബുദാബി ഗ്രാന്‍ഡ് പ്രീ മല്‍സരത്തിന്റെ ഭാഗമായാണ് ആകാശ വിസ്മയം സംഘടിപ്പിച്ചത്.
അബുദാബി: കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി എത്തിഹാദ് എയര്‍വേയ്സ് ആകാശത്തു സൃഷ്ടിച്ച അത്ഭുതം ആകര്‍ഷകമായി. ഫോര്‍മുല വണ്‍ അബുദാബി ഗ്രാന്‍ഡ് പ്രീ മല്‍സരത്തിന്റെ ഭാഗമായാണ് ആകാശ വിസ്മയം സംഘടിപ്പിച്ചത്.
എത്തിഹാദിന്റെ എ380 വിമാനവും യുഎഇയിലെ വ്യോമ അഭ്യാസ സംഘമായ അല്‍ ഫുര്‍സാനും ചേര്‍ന്നാണ് ആകാശ വിസ്മയം സംഘടിപ്പിച്ചത്. എര്‍മാച്ചി എംബിജ-339എന്‍എടി ഫാസ്റ്റ് ജെറ്റ് വിമാനത്തിലാണ് അല്‍ ഫുര്‍സാന്‍ സംഘം എത്തിയത്. കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന തരത്തില്‍ താഴ്ന്നു പറന്നും യുഎഇയുടെ പതാകയുടെ നിറം വിതറിയും വിസ്മയം തീര്‍ത്തു.
എത്തിഹാദ് പൈലറ്റുമാരായ ക്യാപ്റ്റന്‍ സുലൈമാന്‍ യാക്കൂബി, ക്യാപ്റ്റന്‍ അഡേല്‍ അല്‍ സുബിയാദി, ക്യാപ്റ്റന്‍ കിന്‍ സ്യു ബെഹ് എന്നിവരാണ് വിമാനം നിയന്ത്രിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.