നിലവില്‍ പൊലീസ് വാഹനത്തിലുള്ള കാമറയില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്താണ് കാറിനുള്ളില്‍ എന്താണ് നടക്കുന്നതെന്ന് കണ്ടെത്തുന്നത്. കോംഇയോട്ട് ടെക്‌നോളജീസ് ആണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുന്നത്.
ദുബായ്: ഓടുന്ന കാറിനുള്ളില്‍ പോലും എന്ത് നടക്കുന്നുവെന്ന് മനസിലാക്കാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യ സ്വന്തമാക്കാനൊരുങ്ങി ദുബായ് പൊലീസ്. വൈകാതെ ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി തുടങ്ങും. പൊലീസ് വാഹനത്തില്‍ ഘടിപ്പിച്ച നിര്‍മിത ബുദ്ധിശക്തിയുള്ള ഉപകരണം വഴിയാണ് ഇത് സാധ്യമാകുന്നത്.
നിലവില്‍ പൊലീസ് വാഹനത്തിലുള്ള കാമറയില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്താണ് കാറിനുള്ളില്‍ എന്താണ് നടക്കുന്നതെന്ന് കണ്ടെത്തുന്നത്. കോംഇയോട്ട് ടെക്‌നോളജീസ് ആണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുന്നത്. വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടോ, അശ്രദ്ധമായാണോ ഡ്രൈവിങ് തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കാനാണ് ഈ സംവിധാനം ഉപയോഗിക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.