ബഹ്രൈനിൽ 65009284 എന്ന നമ്പറിൽനിന്ന് വ്യാജ ഫോൺ വിളിയും ഭീഷണി സന്ദേശങ്ങളും വരുന്നതായി വ്യാപക പരാതി
മനാമ: ബഹ്രൈനിൽ 65009284 എന്ന നമ്പറിൽനിന്ന് വ്യാജ ഫോൺ വിളിയും ഭീഷണി സന്ദേശങ്ങളും വരുന്നതായി വ്യാപക പരാതി. ശബ്ദം മാറ്റി അജ്ഞാത കോളുകൾ വിളിക്കാൻ സൗകര്യമൊരുക്കുന്ന സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ ഉപയോഗിച്ചാണു ഫോൺ വിളികൾ എന്നാണു നിഗമനം. അമേരിക്കൻ, ആഫ്രിക്കൻ, ഈജിപ്ത്, ചൈനീസ് എന്നിവടങ്ങളിൽ നിന്നുള്ള വ്യത്യസ്ത കഥാപാത്രങ്ങളുടെ പേരുകളിലാണ് ആപ്ലിക്കേഷനിൽ നിന്നും കോളുകൾ വരുന്നത്.
കോൾ കണക്ട് ആയാൽ പ്രീറെക്കോർഡ് ചെയ്ത ഓഡിയോ ഫയൽ പ്ലേ ചെയ്യാൻ തുടങ്ങും. അതിനിടെ കോൾ ലഭിക്കുന്ന ആൾക്ക് പ്രതികരിക്കാനുള്ള അവസരവും ആപ്ലിക്കേഷൻ തരുന്നു. ഇത് യഥാർത്ഥ സംഭാഷണമാണെന്ന് തെറ്റിദ്ധരിക്കാൻ കാരണമാകുന്നു. കോൾ വന്ന നന്പറിൽ തിരിച്ചു വിളിക്കാൻ ശ്രമിച്ചാൽ എല്ലാ സർക്യൂട്ടുകളും ഇപ്പോൾ തിരക്കിലാണ്എന്ന മറുപടിയാണ് ലഭിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.