
ലണ്ടൺ: ബ്രെക്സിറ്റ് നടപടികൾ പുരോഗമിക്കവേ ബ്രിട്ടനിലേക്കുള്ള കുടിയേറ്റത്തില്‍ ഒറ്റ വര്‍ഷംകൊണ്ട് ഉണ്ടായത് ഒരുലക്ഷം പേരുടെ ഇടിവെന്ന് കണക്കുകൾ. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്ക്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിവിധ രാജ്യങ്ങളില്‍നിന്നും ബ്രിട്ടനിലേക്ക് കുടിയേറി താമസമാക്കിയത് (നെറ്റ് മൈഗ്രേഷൻ) 230,000 മാത്രമാണ്.
2017 ജൂണിനു മുമ്പ് ബ്രിട്ടനിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ വിദേശികള്‍ 572,000 ആയിരുന്നു. ഇതില്‍ 342,000 പേര് മടങ്ങിപ്പോയി. ഇങ്ങനെ വരുന്നവരും മടങ്ങിപ്പോകുന്നവരും തമ്മിലുള്ള അന്തരമായ നെറ്റ് മൈഗ്രേഷന്‍ കുറഞ്ഞത് ബ്രെക്സിറ്റ് ലക്ഷ്യമിടൂന്ന ഫലത്തിലേക്കുള്ള സൂചനയായാണു വിലയിരുത്തപ്പെടുന്നത്.
ബ്രിട്ടനിലേക്ക് വരുന്നവരുടെ എണ്ണത്തിലുണ്ടായ കുറവില്‍ ഭൂരിഭാഗവും യൂറോപ്യന്‍ യൂണിയനില്നിന്നുമാണ്. യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍നിന്നും ബ്രിട്ടനിലേക്ക് ജോലി അന്വേഷിച്ച് വരുന്നവരുടെ എണ്ണത്തില്‍ 43 ശതമാനം കുറവാണ് ഒരുവര്‍ഷംകൊണ്ട് ഉണ്ടായത്. അതേസമയം യൂറോപ്യൻഇതര കുടിയേറ്റക്കാരിൽ കൂടുതലും ഇന്ത്യക്കാരാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.