
മെൽബൺ: മദ്യപിച്ചു കാറോടിച്ച് 19 കാരിയുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ഇന്ത്യൻ വംശജയായ ശുഭ ആനന്ദിന് (30) മെൽബൺ കൗണ്ടി കോടതി ഏഴു വർഷം തടവ് വിധിച്ചു. തടവ് ശിക്ഷയിൽ നാല് വർഷം പരോൾ ലഭിക്കാത്ത തടവായിരിക്കും. ഓസ്‌ട്രേലിയയിൽ പെർന്മെന്റ് റസിഡന്റ് ആയ ശുഭയെ ശിക്ഷക്ക് ശേഷം നാടുകടത്താനും സാധ്യതയുണ്ട്.
2016 ജനുവരി 10 ന് വെളുപ്പിനെ രണ്ടു മണിയോടെ മെൽബൺറെ പടിഞ്ഞാറൻ സബർബായ വില്യംസ്‌ലാൻഡിങ്ങിലായിരുന്നു കേസിനാസ്പദമായ സംഭവം. ശുഭ ആനന്ദ് ഓടിച്ച ഹോണ്ട സിവിക് കാർ 19 കാരിയായ നടാഷ പിഗട് സഞ്ചരിച്ചിരുന്ന കാറിന് പുറകിൽ ഇടിക്കുകയും, അപകടത്തെ തുടർന്ന് നഴ്സിംഗ് വിദ്യാർത്ഥിനിയായിരുന്ന നടാഷ മരണമടയുകയമ്മായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.