Currency

ആയുധങ്ങള്‍ കൈവശം വച്ചാല്‍ 30,000 ദിര്‍ഹം പിഴയും തടവ് ശിക്ഷയും

സ്വന്തം ലേഖകന്‍Friday, December 8, 2017 10:15 am

ദുബായ്: ആയുധങ്ങള്‍ കൈവശം വയ്ക്കുന്നതിനെതിരെ ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്. ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്ക് തടവ് ശിക്ഷയും പിഴയും ലഭിക്കും. കത്തി, വാള്‍, കുറുവടി തുടങ്ങിയ വസ്തുക്കള്‍ കൈവശം വയ്ക്കുന്നവര്‍ക്ക് മൂന്നു മാസം വരെ തടവും 5000 മുതല്‍ 30,000 ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ.

ഫിഫ ക്ലബ് ലോക കപ്പ് മല്‍സരം നടക്കുന്ന പശ്ചാത്തലത്തിലാണ് ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്. ഇത്തരം വസ്തുക്കള്‍ കൈവശം വച്ച് സ്റ്റേഡിയത്തില്‍ എത്തുന്നവരെ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x