
ജിദ്ദ: ഇത്തവണത്തെ ശൈത്യം കാഠിന്യമേറിയതായിരിക്കില്ലെന്ന് വിദഗ്ധര്‍. ഇത്തവണ കടുത്ത ശൈത്യകാലമാണ് സൗദിയെ കാത്തിരിക്കുന്നതെന്ന് നേരത്തെ പ്രവചനങ്ങളുണ്ടായിരുന്നു. താരതമ്യേന നീണ്ട കഴിഞ്ഞ വര്‍ഷത്തെ ശൈത്യകാലം അവസാനത്തോട് അടുത്തു. സമാന കാലാവസ്ഥയാകും ഇത്തവണയെന്നായിരുന്നു കരുതപ്പെട്ടിരുന്നത്.
എന്നാല്‍ നിലവിലുള്ള മേഘപടലങ്ങളും കാറ്റിന്റെ സഞ്ചാരവും നല്‍കുന്ന സൂചന വെച്ച് മിതമായ ശൈത്യകാലമായിരിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകനും അറബ് യൂണിയന്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് സ്‌പേസ് സയന്‍സ് അംഗവുമായ ഖാലിദ് അല്‍സഅഖ് നിരീക്ഷിക്കുന്നത്. ‘മര്‍ബാനിയ’ എന്നറിയപ്പെടുന്ന കൂടിയ തണുപ്പിന്റെ ’40 ദിനങ്ങള്‍’ ഡിസംബര്‍ ആദ്യം തുടങ്ങി ജനുവരിയില്‍ അവസാനിക്കും.
രാജ്യത്തിന്റെ ഉത്തര, ഉത്തര പശ്ചിമ മേഖലകളിലും അല്‍ജൗഫ്, ഹാഇല്‍ പ്രവിശ്യകളിലും പതിവുപോലെ പൂജ്യത്തിന് താഴേക്ക് താപനില താഴും. ഖസീം, റിയാദ് പ്രവിശ്യകളിലും സാമാന്യം നല്ല തണുപ്പ് അനുഭവപ്പെടും. അതേസമയം ‘മര്‍ബാനിയ’ കാലത്തിന്റെ മധ്യത്തോടെ മഴയും പ്രതീക്ഷിക്കാം. കഴിഞ്ഞ ബുധനാഴ്ച മുതല്‍ രാജ്യത്തിന്റെ വടക്ക് മേഖലകളില്‍ നല്ല ശൈത്യം അനുഭവപ്പെടുന്നുണ്ട്. തലസ്ഥാന മേഖലയിലും തണുപ്പ് തുടങ്ങിക്കഴിഞ്ഞു. പടിഞ്ഞാറന്‍ പ്രവിശ്യയില്‍ രണ്ടാഴ്ച മുമ്പ് പെയ്ത മഴക്ക് ശേഷം പ്രസന്നമായ കാലാവസ്ഥയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.