Currency

യുവതിയെ പീഡിപ്പിച്ച ഇന്ത്യക്കാരന്റെ ശിക്ഷയില്‍ ദുബായ് കോടതി ഇളവ് അനുവദിച്ചു

സ്വന്തം ലേഖകന്‍Monday, December 11, 2017 12:10 pm

ദുബായ്: നേപ്പാളി യുവതിയെ ശുചിമുറിയില്‍ വച്ച് പീഡിപ്പിച്ച കേസില്‍ ഇന്ത്യക്കാരന്റെ ശിക്ഷയില്‍ ദുബായ് കോടതി ഇളവ് അനുവദിച്ചു. ശുചീകരണ തൊഴിലാളിയായ സ്ത്രീയെ പീഡിപ്പിച്ച കേസിലാണ് കോടതി വിധി. കീഴ്ക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ മേല്‍ക്കോടതി ശിക്ഷയില്‍ അഞ്ച് വര്‍ഷത്തെ ഇളവാണ് അനുവദിച്ചത്. ആശാരിപ്പണിക്കാരനായ 47കാരനാണ് കേസിലെ പ്രതി. 2016 ജൂലൈയില്‍ സിറ്റി വാല്‍ക്കിലാണ് സംഭവം. നേരത്തെ ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി 15 വര്‍ഷം തടവാണ് വിധിച്ചിരുന്നത്.

പീഡനത്തിന് ഇരയായ യുവതി സെക്യൂരിറ്റി ഗാര്‍ഡിനെ വിവരം അറിയിക്കുകയും ഇയാള്‍ പൊലീസിനെ അറിയിക്കുകയുമായിരുന്നു. പാര്‍ക്കിങ് ഏരിയയില്‍ ഒളിച്ച ആശാരിയെ പൊലീസ് പിടികൂടുകയായിരുന്നു. കീഴ്ക്കോടതി വിധിക്കുപിന്നാലെ അപ്പീല്‍ കോടതിയെ സമീപിച്ച പ്രതി ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നുവെന്ന് വാദിച്ചു. തുടര്‍ന്ന് വിശദമായ വാദം കേട്ട കോടതി ശിക്ഷയില്‍ അഞ്ചു വര്‍ഷത്തെ ഇളവ് നല്‍കുകയായിരുന്നു. ശിക്ഷാ കാലാവധിക്കുശേഷം പ്രതിയെ നാടുകടത്താനും ഉത്തരവിട്ടിട്ടുണ്ട്.

എന്നാല്‍ പ്രതിയുടെ നിലപാട് യുവതി തള്ളിക്കളഞ്ഞു. തന്നെ ശുചിമുറിയിലേക്ക് ബലം പ്രയോഗിച്ചുകൊണ്ടുപോയ പ്രതി ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിച്ചുവെന്നും സമ്മതിക്കാത്തതിനെ തുടര്‍ന്ന് ക്രൂരമായി മര്‍ദിച്ചുവെന്നും അവര്‍ മൊഴി നല്‍കി. സംഭവ സമയത്ത് പ്രതി മദ്യലഹരിയില്‍ ആയിരുന്നുവെന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x