Currency

ഡിസംബര്‍ 31, ജനുവരി ഒന്നിനും പുതുവല്‍സര അവധി

സ്വന്തം ലേഖകന്‍Thursday, December 14, 2017 10:07 am

ദുബായ്: പുതുവത്സരം പ്രമാണിച്ച് യുഎഇയില്‍ പൊതുമേഖലയ്ക്ക് രണ്ടുദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 31, ജനുവരി ഒന്ന് ദിവസങ്ങളില്‍ അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സ്വകാര്യ മേഖല അവധി ഉടന്‍ പ്രഖ്യാപിക്കും. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഹ്യൂമന്‍ റിസോഴ്സാണ് അവധിപ്രഖ്യാപിച്ചത്.

ദൈര്‍ഘ്യമേറിയ ഒരു വാരാന്ത്യത്തോടെയാണ് പുതുവര്‍ഷത്തിന്റെ തുടക്കം. വെള്ളി, ശനി വാരാന്ത അവധി കൂടി കണക്കിലെടുത്താല്‍ തുടര്‍ച്ചായി നാല് ദിവസം അവധി ലഭിക്കും. ജനുവരി 2 ന് ജോലികള്‍ പുനരാരംഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x