
ദുബായ്: യുഎഇയില്‍ വ്യാജമരുന്ന് ഉല്‍പാദിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി അധികൃതര്‍. പൊതുജനാരോഗ്യത്തിന് കടുത്ത ഭീഷണിയാവുന്നതിനെ തുടര്‍ന്ന് നിയമം കര്‍ശനമാക്കി കുറ്റക്കാര്‍ക്ക് വധശിക്ഷ നല്‍കുന്ന കാര്യം പരിഗണനയിലാണെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നല്‍കി.
വ്യാജ മരുന്ന് രോഗികളുടെ ജീവനെടുക്കുമെന്നതിനാല്‍ അവയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആയുസും നഷ്ടപ്പെടേണ്ടതാണെന്ന് വ്യാജ ഉല്‍പന്നങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ദുബായ് പൊലീസ് വിഭാഗം അറിയിച്ചു. വ്യാജ ഉല്‍പ്പന്നങ്ങളുടെ കച്ചവടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അതില്‍ നിന്ന് കിട്ടുന്ന വരുമാനം തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിക്കാനും സാധ്യതയുണ്ട്. വ്യാജ ഉല്‍പന്നങ്ങള്‍ക്ക് ലോകത്ത് 4.2 ലക്ഷം കോടി രൂപയുടെ വിപണിയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
2020 ഓടെ 54 ലക്ഷം തൊഴിലവസരങ്ങള്‍ ഇതുമൂലം ഇല്ലാതാവും. നിലവില്‍ വ്യാജ ഉല്‍പന്നങ്ങള്‍ ആദ്യതവണ പിടിക്കപ്പെടുമ്പോള്‍ 15000 ദിര്‍ഹവും രണ്ടാം തവണ പിടിക്കപ്പെട്ടാല്‍ 30000 ദിര്‍ഹവും പിഴ ഈടാക്കുന്നുണ്ട്. ഇതിന് പുറമെയാണ് കൂടുതല്‍ ശിക്ഷാ നടപടികള്‍ ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നത്. വ്യാജ ഉല്‍പന്നങ്ങള്‍ വാങ്ങുന്നവരെയും ശിക്ഷിക്കുകയെന്നതാണ് ഇതില്‍ പ്രധാനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.