Currency

പുതുവത്സരദിനത്തില്‍ ബുര്‍ജ് ഖലീഫയില്‍ വെടിക്കെട്ടില്ല; മറ്റൊരു അത്ഭുതത്തിന് വേദിയാകുന്നു

സ്വന്തം ലേഖകന്‍Sunday, December 17, 2017 11:55 am

 

ദുബായ്: ബുര്‍ജ് ഖലീഫയില്‍ ഇത്തവണ എല്ലാവര്‍ഷത്തെയും പോലെ വെടിക്കെട്ടും കരിമരുന്ന് പ്രയോഗവുമുണ്ടാകില്ല. പകരം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടംപിടിക്കുക എന്ന ലക്ഷ്യത്തോടെ സ്പെഷ്യല്‍ ലൈറ്റ് ഷോയാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്.

യുഎഇ ഇതുവരെ കൈവരിച്ച നേട്ടങ്ങള്‍ സ്മരിക്കാനും രാജ്യത്തിന്റെ പിതാവ് ഷെയ്ക്ക് സയിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന് ആദരം അര്‍പ്പിച്ചുമാണ് യുഎഇ സ്പെഷ്യല്‍ ലൈറ്റ് ഷോ സംഘടിപ്പിക്കുന്നത്. ലോകവ്യാപകമായി ടെലിവിഷനില്‍ ഈ ഇവന്റുകള്‍ ലൈവ് സ്ട്രീം ചെയ്യാനുള്ള സംവിധാനവും യുഎഇ ശ്രമിക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x