Currency

ദുബായില്‍ ഇനി ഗ്രീന്‍പാര്‍ക്കിങ് സൗകര്യവും

സ്വന്തം ലേഖകന്‍Wednesday, December 20, 2017 3:12 pm

ദുബായ്: ദുബായില്‍ പ്രത്യേക പാര്‍ക്കിങ് മേഖലകളും നിലവില്‍ വരുന്നു. വൈദ്യുതി കാറുകള്‍ക്ക് ചാര്‍ജിങും സാലിക്കും സൗജന്യമാക്കിയതിനു പുറമെയാണ് രിസ്ഥിതി സൗഹൃദ വാഹനങ്ങളെ പ്രോത്‌സാഹിപ്പിക്കുന്ന നടപടികളുടെ ഭാഗമായി പ്രത്യേക സൗജന്യ പാര്‍ക്കിങ് സൗകര്യം ഒരുക്കുന്നത്. പൊതു പാര്‍ക്കിങ് സ്ലോട്ടുകളില്‍ തന്നെ പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ക്കു മാത്രം എന്ന് അടയാളപ്പെടുത്തിയ ഇടമാണ് മാറ്റിവെച്ചിരിക്കുന്നത്. നാലു മണിക്കൂര്‍ നേരം വരെ ഇലക്ട്രിക് വാഹനങ്ങള്‍ ഇവിടെ നിര്‍ത്തിയിടാം.

മറ്റു വാഹനങ്ങള്‍ ഇവിടെ അനധികൃതമായി പാര്‍ക്ക് ചെയ്താല്‍ ആയിരം ദിര്‍ഹമാണ് പിഴ ഒടുക്കേണ്ടി വരിക. ദുബായ് ദേര നാഇഫ് പാര്‍ക്കിന് എതിര്‍വശത്തെ പാര്‍ക്കിങ് സ്‌ളോട്ടില്‍ ഗ്രീന്‍പാര്‍ക്കിങ് സൗകര്യവും ലഭ്യമാണ്. വൈകാതെ മുഖ്യ വാണിജ്യമേഖലകളിലും താമസ കേന്ദ്രങ്ങളിലുമെല്ലാം പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സംവരണം നിലവില്‍ വരും.

ദുബായ് വൈദ്യുതി ജല അതോറിറ്റി (ദീവ) റോഡ് ഗതാഗത അതോറിറ്റി (ആര്‍.ടി.എ) എന്നിവ സംയുക്തമായാണ് പരിസ്ഥിതി സൗഹൃദ സഞ്ചാര ശീലങ്ങള്‍ വ്യാപകമാക്കുന്നതിനുള്ള നടപടികളുമായ് മുന്നോട്ടു നീങ്ങുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x