
ദുബായ്: വിദേശത്തു ചേക്കേറുന്നവരില്‍ മുമ്പില്‍ ഇന്ത്യക്കാര്‍. 17 ദശലക്ഷം ഇന്ത്യക്കാരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്നത്. ഇതില്‍ അഞ്ചു ദശലക്ഷവും ഗള്‍ഫ് മേഖലയിലാണ്. യുഎഇയില്‍ മാത്രം മൂന്നു ദശലക്ഷവും സൗദിയില്‍ രണ്ടു ദശലക്ഷത്തോളം ഇന്ത്യക്കാരുമുണ്ടെന്നാണ് കണക്ക്. യുഎസില്‍ രണ്ടു ദശലക്ഷം ഇന്ത്യക്കാരാണുള്ളത്. യുഎന്‍ ആണ് പുതിയ കണക്ക് പുറത്തുവിട്ടത്.
മെക്സിക്കോ, റഷ്യ, ചൈന, ബംഗ്ലദേശ്, സിറിയ, പാക്കിസ്ഥാന്, യുക്രെയ്ന് തുടങ്ങിയ രാജ്യങ്ങളാണ് കുടിയേറ്റക്കാരുടെ പട്ടികയില്‍ ഇന്ത്യക്കു തൊട്ടുപിന്നില്‍. ആറു മുതല്‍ 11 ദശലക്ഷം വരെയാണ് ഇവരുടെ കണക്കുകളെന്ന് 2017ലെ യുഎന്നിന്റെ രാജ്യാന്തര കുടിയേറ്റ റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകത്ത് മാതൃരാജ്യം വിട്ട് മറ്റു ഇതരരാജ്യങ്ങളില്‍ ചേക്കേറിയവരുടെ എണ്ണം 258 ദശലക്ഷമാണ്. 2000ന് ശേഷം ഏതാണ്ട് 49% വര്‍ധനവാണ് കുടിയേറ്റത്തില്‍ ഉണ്ടായിട്ടുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.