Currency

വാഹന ഇന്‍ഷുറന്‍സ് രേഖ ഏകീകരണ ഭേദഗതിക്ക് അതോറിറ്റിയുടെ അംഗീകാരം

സ്വന്തം ലേഖകന്‍Thursday, December 21, 2017 1:03 pm

അബുദാബി: വാഹന ഇന്‍ഷുറന്‍സ് രേഖ ഏകീകരണ ഭേദഗതിക്ക് യുഎഇ ഇന്‍ഷുറന്‍സ് അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി. വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് ചട്ടത്തിലെ വില നിശ്ചയിക്കല്‍, ഇന്‍ഷുറന്‍സ് രേഖാ സംവിധാനത്തിലെ ഏകീകരണം എന്നിവയുടെ ഭേദഗതികള്‍ക്കാണ് അംഗീകാരം നല്‍കിയത്.

2016ലെ വാഹന ഇന്‍ഷുറന്‍സ് ചട്ടം 30ാം നമ്പര്‍ പ്രകാരമുള്ള വാഹന ഇന്‍ഷുറന്‍സ് വില നിര്‍ണയ സംവിധാനം, 2015ലെ 25ാം നമ്പര്‍ പ്രകാരമുള്ള വാഹന ഇന്‍ഷുറന്‍സ് ഏകീകരണ സംവിധാനത്തിലെ ഭേദഗതിയുമാണ് അതോറിറ്റി അംഗീകരിച്ചത്. ഇന്‍ഷുറന്‍സ് പ്രമാണം ഉണ്ടാക്കുന്നവരുടെയും ഇന്‍ഷുറന്‍സ് കമ്പനി പങ്കാളികളുടെയും ഇന്‍ഷുറന്‍സ് കമ്പനികളുടെയും ഭാവിയിലെ എല്ലാ ആശങ്കകളും പരിഹരിക്കുകയും അപകടസാധ്യതകളും അവകാശങ്ങള്‍ സംരക്ഷിക്കുന്നതുമാണ് പുതിയ ഭേഗഗതി.

നിയമം വ്യവസ്ഥകള്‍, നിര്‍ദേശങ്ങള്‍ എന്നിവയോട് യോജിക്കാത്ത ഏതെങ്കിലും നടപടികള്‍ ബോധ്യപ്പെട്ടാല്‍ തിരുത്തുകയും ചെയ്യുന്നതാണ് ഭേദഗതികളെന്നും അധികൃതര്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x