
ദുബായ്: പൊതു ഗതാഗത സൗകര്യങ്ങളിലെ സാലികില്‍ (ടോള്‍ ബൂത്ത്) മൂല്യ വര്‍ദ്ധിത നികുതി ഏര്‍പ്പെടുത്തുന്നില്ലെന്ന് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്റ്റിഎ) അറിയിച്ചു. ജനുവരി 1 മുതല്‍ യു.എ.ഇയിലെ ടോള്‍ ബൂത്തുകളില്‍ മൂല്യ വര്‍ദ്ധിത നികുതി ഏര്‍പ്പെടുത്തുമെന്ന വ്യാജ വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്നാണ് വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തിയത്.
ബസുകള്‍, മെട്രോ, ട്രാം, കടല്‍ യാത്രക്കാര്‍, കാബ് യാത്രക്കാര്‍ തുടങ്ങിയവര്‍ക്ക് വാറ്റ് ബാധകമല്ല. എമിറേറ്റിലെ എല്ലാ ഗതാഗത മാര്‍ഗങ്ങളും ഉപയോഗിക്കുന്നതിന് ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായ സൗകര്യം ഉറപ്പാക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് അതോറിറ്റി എപ്പോഴും ശ്രമിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. 7 സാലിക് (ടോള്‍) ഗേറ്റുകളാണ് ദുബായില്‍ ഉള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.