
ദുബായ്: ദുബായില്‍ വീണ്ടും വമ്പിച്ച ഡിസ്‌കൗണ്ട് മേള ആരംഭിക്കുന്നു. ഡിസംബര്‍ 26ന് ആരംഭിക്കുന്ന ദുബായ് ഷോപ്പിങ് ഫെസ്റ്റി (ഡിഎസ്എഫ്)വെല്ലിനോടനുബന്ധിച്ചാണ് മേള. 12 മണിക്കൂര്‍ ഡിസ്‌കൗണ്ട് വില്‍പ്പനയാണ് നടക്കുക. മാജീദ് അല്‍ ഫുത്തൈമിന്റെ മാള്‍ ഓഫ് ദ് എമിറേറ്റ്‌സ്, ദെയ്‌റ സിറ്റി സെന്റര്‍, മിര്‍ദിഫ്, മൈസം, അല്‍ ഷിന്ദഗ, അല്‍ ബര്‍ഷ സിറ്റി സെന്റര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സാധനങ്ങള്‍ക്ക് 90 ശതമാനം വരെ ഇളവ് ലഭിക്കുമെന്ന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 12 വരെയുള്ള 12 മണിക്കൂര്‍ വില്‍പ്പനയില്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 200 ദിര്‍ഹം ചെലവഴിച്ച് ഭാഗ്യനറുക്കെടുപ്പില്‍ പങ്കെടുക്കാവുന്നതാണ്. 26ന് അര്‍ധരാത്രി മിര്‍ദിഫ് സിറ്റി സെന്ററില്‍ പ്രഖ്യാപിക്കുന്ന വിജയിക്ക് 50,000 ദിര്‍ഹമാണ് സമ്മാനം. ഫാഷന്‍, ജ്വല്ലറി, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്‌സ് തുടങ്ങിയ മേഖലകളിലാണ് വമ്പന്‍ കിഴിവുകള്‍. ഇതിനൊപ്പം വിവിധ മല്‍സരങ്ങളും മറ്റു വിനോദ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.