Currency

ഇത്തിസാലാത്ത് വരിക്കാര്‍ 5% വാറ്റ് നല്‍കണം

സ്വന്തം ലേഖകന്‍Saturday, December 23, 2017 7:28 am

ദുബായ്: വൈദ്യുതിക്കും വെള്ളത്തിനും അഞ്ചുശതമാനം വാറ്റ് നല്‍കുന്നതിനു പുറമെ ഫോണ്‍ബില്ലിനും വാറ്റ് നല്‍കണം. പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കളില്‍നിന്ന് അഞ്ച് ശതമാനം വാറ്റ് മാസ ബില്ലില്‍ ഈടാക്കും. ടെലികോം കമ്പനി ഇത്തിസലാത്താണ് ഇക്കാര്യം അറിയിച്ചത്. അതേസമയം പ്രീപെയ്ഡ് ഉപഭോക്താക്കള്‍ അവരുടെ ഉപയോഗം അനുസരിച്ചാണു വാറ്റ് നല്‍കേണ്ടത്.

കാര്‍ഡ് റീ ചാര്‍ജ് ചെയ്യുന്നത് അനുസരിച്ചായിരിക്കില്ല മറിച്ച് ഉപയോഗം അനുസരിച്ചാകും വാറ്റ് ഈടാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് ഇതുസംബന്ധിച്ച വിവരം നല്‍കിയിട്ടുണ്ടെന്നും വാറ്റിനുവേണ്ട ക്രമീകരണങ്ങള്‍ ഇത്തിസലാത്ത് ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x