Currency

ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പുതുക്കാന്‍ തൊഴിലുടമകള്‍ ജാഗ്രത പുലര്‍ത്തണം

സ്വന്തം ലേഖകന്‍Monday, December 25, 2017 9:07 am

ദുബായ്: ദുബായില്‍ ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് പുതുക്കാന്‍ തൊഴിലുടമകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. 2013ലെ ആരോഗ്യ ഇന്‍ഷൂറന്‍സ് നിയമം 11 പ്രകാരം ദുബായ് വിസയുള്ള എല്ലാ ആളുകള്‍ക്കും ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തണമെന്നാണ് വ്യവസ്ഥ. ഇത് ലംഘിച്ച് നിശ്ചിത സമയത്തിനുള്ളില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പുതുക്കിയില്ലെങ്കില്‍ പിഴയൊടുക്കേണ്ടി വരുമെന്ന് ദുബായ് ആരോഗ്യ വകുപ്പ് അറിയിച്ചു. പ്രതിമാസം 500 ദിര്‍ഹമെന്ന തോതിലാണ് പിഴ.

ഇലക്ട്രോണിക് സിസ്റ്റം മുഖേന കമ്പനിയില്‍നിന്ന് ഫൈന്‍ പിടിച്ചെടുക്കും. ജീവനക്കാര്‍ക്കും ആശ്രിതര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് ഒരുക്കാത്തവര്‍ നിയമലംഘനമാണ് ചെയ്യുന്നതെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി അട്ടിമറിക്കാന്‍ തുനിഞ്ഞ 14 ഫാര്‍മസികള്‍ക്കും ക്ലിനിക്കുകള്‍ക്കും ഫൈന്‍ ചുമത്തിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു. നിയമലംഘനത്തിന് എണ്‍പതിനായിരം ദിര്‍ഹം വരെയാണ് ഇവരില്‍ നിന്ന് ഈടാക്കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x