
ദുബായ്: ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് ഇന്ന് തുടക്കം. ലോകത്തിലെ ഏതുല്‍പന്നം വാങ്ങാനും രുചിവൈവിധ്യങ്ങള്‍ നുകരാനും കലാസൗന്ദര്യം ആസ്വദിക്കാനും ഫെസ്റ്റിവല്‍ അവസരമൊരുക്കും. ഫാഷന്‍ ഷോ, കരിമരുന്നു പ്രയോഗം, വന്‍ ഓഫറുകളുമായി വില്‍പന മേള, കാര്‍ണിവലുകള്‍, ഭക്ഷ്യമേളകള്‍, സാഹസിക ഉല്ലാസ പരിപാടികള്‍ തുടങ്ങിയവ ഉണ്ടാകും. ജനുവരി 27 വരെ നീണ്ടുനില്‍ക്കുന്നതാണ് ആഘോഷം. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ ദുബായിലേക്കു പ്രവഹിക്കും.
ദുബായ് ഷോപ്പിങ് മാള്‍സ് ഗ്രൂപ്പിന്റെ കീഴിലുള്ള മാളുകളില്‍ പത്തുലക്ഷം ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നേടാന്‍ അവസരമുണ്ട്. 200 ദിര്‍ഹത്തിന്റെ സാധനങ്ങള്‍ വാങ്ങിയാല്‍ ലഭിക്കുന്ന കൂപ്പണുകള്‍ നറുക്കെടുത്താണ് വിജയികളെ തെരഞ്ഞെടുക്കുക. ഡിഎസ്എഫിന്റെ ഭാഗമായ ഗ്ലോബല്‍ വില്ലേജിലും ഭാഗ്യശാലികളെ കാത്തിരിക്കുന്നത് കൈനിറയെ സമ്മാനങ്ങളാണ്. ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കാനും അവസരമുണ്ട്.
മുന്‍വര്‍ഷങ്ങളില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് ആഡംബര വാഹനങ്ങള്‍ കിട്ടിയിരുന്നു. ഇന്ത്യയുള്‍പ്പെടെ എഴുപത്തഞ്ചിലേറെ ാജ്യങ്ങള്‍ കാഴ്ചകളും കൗതുകങ്ങളും രുചിവൈവിധ്യങ്ങളുമായി ഇവിടെയുണ്ട്. ഇന്ത്യന്‍ പവിലിയനില്‍ കേരളം മുതല്‍ കശ്മീര്‍വരെയുള്ള കാഴ്ചകള്‍ സംഗമിക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.