Currency

ബഹ്രൈനിൽ ഗാർഹിക തൊഴിലാളികൾക്കായി പുതിയ തൊഴിൽ കരാർ

സ്വന്തം ലേഖകൻTuesday, December 26, 2017 9:49 pm

മനാമ: ബഹ്രൈനിൽ ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പാക്കാനായി സമഗ്ര സ്വഭാവമുള്ള പുതിയ തൊഴിൽ കരാർ വരുന്നു. ഗാർഹിക തൊഴിലാളികളുടെ ജോലിയും അവകാശങ്ങളും കൃത്യമായി രേഖപ്പെടുത്തിയതായിരിക്കും പുതിയ തൊഴിൽ കരാർ.

പുതിയ കരാറിന്റെ കോപ്പികൾ രാജ്യത്തെ 130ലധികം വരുന്ന രജിസ്റ്റർ ചെയ്ത റിക്രൂട്ട്മെന്റ് ഏജൻസികൾക്ക് കൈമാറുന്നതാണ്.

പ്രതിവാര അവധി, തൊഴിൽ സമയം തുടങ്ങിയവ കരാറിൽ വ്യക്തമാക്കിയിരിക്കണം. ബഹ്റൈനിലെത്തുന്ന എല്ലാ പുതിയ വീട്ടുജോലിക്കാരും ഇൗ കരാറിൽ നിർബന്ധമായും ഒപ്പിടണം. തൊഴിലുടമ, റിക്രൂട്ട്മെൻറ് ഏജൻസി, തൊഴിലാളി എന്നീ മൂന്ന് വിഭാഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കും വിധത്തിലാണു പുതിയ കരാർ വ്യവസ്ഥകൾ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x