
ദുബായ്: കുട്ടികളുടെ പരിചരണരംഗത്തെ പുതിയ കാല്‍വയ്പുമായി മെഡ്‌കെയര്‍. ആയമാരുടെ പരിശീലനത്തിനായി സൂപ്പര്‍ നാനി എന്നപേരില്‍ പുതിയ പദ്ധതി ആരംഭിച്ചു. ആയമാര്‍ക്കായി യുഎഇയില്‍ നടപ്പാക്കുന്ന ആദ്യത്തെ സര്‍ട്ടിഫൈഡ് പരിശീലന പദ്ധതിയായ സൂപ്പര്‍ നാനി ജനുവരിയില്‍ പരിശീനം തുടങ്ങും. യുഎഇയിലെ ആയമാരുടെ വൈദഗ്ധ്യ പരിശീലനത്തിനും ശാക്തീകരണത്തിനുമാണു പദ്ധതി.
അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളുടെ പരിപാലനത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്നും ഒരാഴ്ചയില്‍ കുറഞ്ഞത് 55 മണിക്കൂറെങ്കിലും ആയമാര്‍ കുട്ടികള്‍ക്കൊപ്പം ചെലവഴിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്ന സ്ത്രീകളില്‍ നാലില്‍ ഒന്നും ആയമാരാണ്. ഇവരില്‍ കുട്ടികളുടെ പരിപാലനത്തില്‍ ഏതെങ്കിലും പരിശീലനം നേടിയവര്‍ അഞ്ചുശതമാനത്തില്‍ താഴെ മാത്രമാണ്. മെഡ്‌കെയറിലെ ശിശുരോഗ വിദഗ്ധരുടെ നേതൃത്വത്തില്‍ തയാറാക്കിയിരിക്കുന്ന സൂപ്പര്‍ നാനി പദ്ധതിയില്‍ 2400 ദിര്‍ഹമാണ് ഫീസ്. ഒന്നര ദിവസമാണ് പരിശീലനം.
എട്ടു ഘട്ടങ്ങളായി വിഭാവനം ചെയ്തിരിക്കുന്ന പദ്ധതിയില്‍ ബേബി കെയര്‍, ചൈല്‍ഡ് കെയര്‍, വൈകാരികമായ വിഷയങ്ങള്‍ എന്നിവയ്ക്കു പ്രാധാന്യം നല്‍കിയിട്ടുണ്ട്. പോഷക ഭക്ഷണം, സ്വഭാവ രൂപീകരണം, ശുചിത്വം, എമര്‍ജെന്‍സി കെയര്‍ തുടങ്ങിയവയും ഉള്‍പ്പെടുന്നതാണു പരിശീലന പരിപാടി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.