Currency

ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍: ഇന്ത്യക്കാര്‍ക്ക് വീണ്ടും സ്വര്‍ണം സമ്മാനം

സ്വന്തം ലേഖകന്‍Saturday, December 30, 2017 11:35 am

ദുബായ്: ദുബായ് ഷോപ്പിങ് ഫെസ്റ്റിവലി (ഡിഎസ്എഫ്) നോടനുബന്ധിച്ച് നടക്കുന്ന നറുക്കെടുപ്പുകളില്‍ ഇന്ത്യക്കാര്‍ക്ക് വീണ്ടും സമ്മാനം. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ നടന്ന നറുക്കെടുപ്പുകളില്‍ ഭൂരിഭാഗവും ജേതാക്കളായത് മലയാളികളടക്കമുള്ള ഇന്ത്യക്കാരാണ്. ഇന്ത്യക്കാരായ ജൂഡിത്ത് (കൂപ്പണ്‍ നമ്പര്‍0060136), ബിജു (0777149) എന്നിവര്‍ക്ക് അര കിലോ ഗ്രാം സ്വര്‍ണം സമ്മാനമായി ലഭിച്ചു. അതേസമയം അസ്‌നാ ഷാനവാസ് (0788598), ആര്‍. കണ്ണന്‍ (0747786) എന്നിവര്‍ക്ക് കാല്‍ കിലോ ഗ്രാം വീതവും സ്വര്‍ണം ലഭിച്ചു.

ദുബായ് ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പിന്റെ മെഗാ ജ്വല്ലറി പ്രമോഷന്റെ ഭാഗമായാണ് പ്രതിദിന നറുക്കെടുപ്പ്. 33 ദിവസം നീളുന്നതാണ് പ്രമോഷന്‍. ഇതില്‍ 100 വിജയികള്‍ക്ക് ആകെ 33 കിലോഗ്രാം സ്വര്‍ണസമ്മാനം നേടാനുള്ള അവസരമുണ്ടാകും. ഓരോ ദിവസവും നറുക്കെടുപ്പിലൂടെ മൂന്നു വിജയികളെ പ്രഖ്യാപിക്കും. 500 ദിര്‍ഹമിന്റെ സ്വര്‍ണ, ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കാണ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ അവസരം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x