
ദുബായ്: പുതുവര്‍ഷ അവധി ദിവസങ്ങളിലെ ദുബായ് ആരോഗ്യ അതോറിറ്റി ആശുപത്രികളുടെയും ആരോഗ്യ കേന്ദ്രങ്ങളുടെയും പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു. അവധിവേളയില്‍ ആവശ്യമായ ഏതു സാഹചര്യത്തിലും വൈദ്യ പരിരക്ഷ ഉറപ്പാക്കുന്നതിന് ഡോക്ടര്‍മാരും ആരോഗ്യ വിദഗ്ധരും ഉണ്ടാവും. ഡിസംബര്‍ 31, ജനുവരി ഒന്ന് തീയതികളില്‍ ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളും ഷിഫ്റ്റുകള്‍ പ്രകാരം പ്രവര്‍ത്തിക്കും.
അത്യാഹിത വിഭാഗങ്ങള്‍ എല്ലാ ആശുപത്രികളിലും പൂര്‍ണ സമയം പ്രവര്‍ത്തിക്കും. അതേസമയം ദുബായ്, റാശിദ്, ലത്തീഫ ആശുപത്രികളിലെ ക്ലിനിക്കുകള്‍ക്ക് രണ്ടു ദിവസവും അവധിയാണ്.
അല്‍ ബര്‍ഷ, നാദല്‍ ഹമര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. എന്നാല്‍ മറ്റ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുടങ്ങും. മെഡിക്കല്‍ ഫിറ്റ്‌നസ് കേന്ദ്രങ്ങള്‍, തലാസീമിയ സെന്റര്‍, ദുബായ് ഫിസിയോതെറാപ്പി റിഹാബിലിറ്റേഷന്‍ സെന്റര്‍, ദുബായ് ഗൈനക്കോളജി ഫെര്‍ട്ടിലിറ്റി സെന്റര്‍ ദുബായ് ഡയബറ്റിക്‌സ് സെന്റര്‍ എന്നിവ അവധിയായിരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.