Currency

യുഎഇയില്‍ ബാര്‍ബര്‍ ഷോപ്പിലെ സേവനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുന്നു

സ്വന്തം ലേഖകന്‍Sunday, December 31, 2017 11:18 am

ദുബായ്: യുഎഇയിലെ ബാര്‍ബര്‍ ഷോപ്പുകളിലെ സേവനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുന്നു. മൂല്യവര്‍ധിത നികുതി (വാറ്റ്) നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സേവനങ്ങള്‍ക്കുള്ള വില വര്‍ധിപ്പിച്ചത്. 2018 ജനവരി ഒന്നു മുതല്‍ ഇതു പ്രാബല്യത്തില്‍ വരും.

ബ്യൂട്ടി പാര്‍ലറുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ബോട്ടിക്കുകള്‍, സ്പാകള്‍ എന്നിവടങ്ങളിലെ സേവനങ്ങള്‍ക്ക് വാറ്റ് ഈടാക്കുന്നതോടെ വില കൂടും. ഈ നിരക്ക് അഞ്ച് ശതമാനമായി നിശ്ചയിച്ചിരിക്കുന്നതിനാല്‍ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ വിവാഹത്തിനു വേണ്ടിയുള്ള ബ്രൈഡിലല്‍ സര്‍വീസിനു ബ്യൂട്ടി പാര്‍ലറുകളില്‍ വലിയ തോതില്‍ വില വര്‍ധിക്കാന്‍ വാറ്റ് കാരണമാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x