
ഷാര്‍ജ: വര്‍ഷാവസാന ഡിസ്കൗണ്ടുകളുമായി നടക്കുന്ന വിന്റര്‍ ക്ലിയറന്‍സ് സെയിലിന് ഡിസംബര്‍ 31 ന് സമാപനം. പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ 80 ശതമാനം വിലക്കുറവില്‍ ലഭ്യമാക്കുന്ന മേളക്ക് വാരാന്ത്യദിനങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഷാര്‍ജ എക്സ്പോ സെന്ററിലാണ് മേള നടക്കുന്നത്. രാജ്യത്തു മൂല്യ വര്‍ധിത നികുതി വാറ്റ് നടപ്പാക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ മികച്ച ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ കുറഞ്ഞ വിലക്ക് വാങ്ങാനുള്ള അവസരമാണ് മേള ഒരുക്കുന്നതെ ന്ന് സംഘാടകര്‍ പറഞ്ഞു.
ഗ്രാന്ഡ്സ്റ്റോഴ്സ്, സ്കേച്ചേര്‍സ്, ഷൂസ് ഫോര്‍ അസ്, സ്മാര്‍ട്ട് ബേബി, ലാക്കോസ്റ്റ, ഷാര്‍പ്പ് തുടങ്ങിയ ബ്രാന്‍ഡുകള്‍ മേളയുടെ ഭാഗമാകുന്നുണ്ട്. ഫാഷന്‍- ഇലക്ട്രോണിക്സ് ഉത്പന്നങ്ങളിലും, ഗൃഹോപകരണങ്ങളിലും വമ്പന്‍ ഓഫറുകളാണ് കമ്പനികള്‍ നല്‍കുന്നത്. സ്വദേശികളും, പ്രവാസികളുമുള്പ്പെടെയുള്ള കുടുംബങ്ങളാണ് മേളയിലേക്കു ഒഴുകിയെത്തിയത്.
രാവിലെ 11 മുതല്‍ രാത്രി 11 മണി വരെയാണ് സന്ദര്‍ശന സമയം. അഞ്ചു ദിര്‍ഹമാണ് പ്രവേശന നിരക്ക്. 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.