Currency

വാറ്റ്; ദുബായില്‍ യാത്രാ നിരക്ക് കൂടില്ല

സ്വന്തം ലേഖകന്‍Wednesday, January 3, 2018 12:54 pm

ദുബായ്: ദുബായില്‍ ബസ്, ടാക്‌സി നിരക്കുകളില്‍ വര്‍ധനയുണ്ടാകില്ല. ‘വാറ്റില്‍’ നിന്നു പൊതു ഗതാഗത വാഹനങ്ങളെ ഒഴിവാക്കിയതിനാലാണ് നിരക്ക് വര്‍ധന ഇല്ലാത്തത്്. എന്നാല്‍ ഇന്ധനവില വര്‍ധന മൂലം നേരത്തെ നിരക്കു കൂട്ടിയിരുന്നു.

ടാക്‌സി വാഹനങ്ങളുടെ ഏറ്റവും കുറഞ്ഞ നിരക്കു പത്തു ദിര്‍ഹം ആണ്. പിന്നീട് അഞ്ചു കിലോമീറ്റര്‍ പിന്നിടുമ്പോള്‍ മാത്രമാണു മീറ്റര്‍ നിരക്കില്‍ മാറ്റം വരുക. സേവനങ്ങളെക്കുറിച്ചു പൊതുജനങ്ങളില്‍ നിന്നു മൂന്നു മാസം കൂടുമ്പോള്‍ അഭിപ്രായങ്ങള്‍ ആരായുന്നുണ്ട്. ഇതിനനുസരിച്ച് ആവശ്യമായ ഭേദഗതികള്‍ വരുത്തി സേവനം മെച്ചപ്പെടുത്തും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x