Currency

ഇബ്ന്‍ ബത്തൂത്ത- ജെഎല്‍ടി മെട്രോ സര്‍വീസ് ജനുവരി അഞ്ച് മുതല്‍ ഉണ്ടായിരിക്കില്ല

സ്വന്തം ലേഖകന്‍Thursday, January 4, 2018 3:30 pm

ദുബായ്: എക്‌സ്‌പോ വേദിയിലേക്കുള്ള റൂട്ട് 2020 പദ്ധതി നിര്‍മാണവുമായി ബന്ധപ്പെട്ട് മെട്രോ റെഡ് ലൈനിലെ ഇബ്ന്‍ ബത്തൂത്ത, ജുമൈറ ലെയ്ക്‌സ് ടവേഴ്‌സ് (ജെഎല്‍ടി) സ്റ്റേഷനുകള്‍ക്കിടയില്‍ ജനുവരി അഞ്ചു മുതല്‍ അടുത്ത വര്‍ഷം പകുതിവരെ സര്‍വീസ് ഉണ്ടായിരിക്കില്ല.

അതേസമയം യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ഇബ്ന്‍ ബത്തൂത്ത സ്റ്റേഷനില്‍ നിന്നു ജെഎല്‍ടിയിലേക്കും തിരിച്ചും സൗജന്യ ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തും. റൂട്ട് 2020 പദ്ധതിയുമായി ബന്ധപ്പെട്ടു ട്രാക്കിലും മറ്റും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണു സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

റെഡ് ലൈനില്‍ യുഎഇ എക്‌സ്‌ചേഞ്ച് സ്റ്റേഷന്‍ ദിശയിലേക്കുള്ള യാത്രക്കാര്‍ ഇനി മുതല്‍ ജെഎല്‍ടിയില്‍ ഇറങ്ങി ഇബ്ന്‍ ബത്തൂത്തയിലേക്കു ബസില്‍ പോകണം. റാഷിദിയ സ്റ്റേഷന്‍ ദിശയിലേക്കുള്ള യാത്രക്കാര്‍ ഇബ്ന്‍ ബത്തൂത്തയില്‍ ഇറങ്ങി ജെഎല്‍ടിയിലേക്കു ബസില്‍ പോകണം. യാത്രയ്ക്കായി പരമാവധി 20 മിനിറ്റ് അധികം വേണ്ടിവരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x