
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡിലെ റാഷിദിയാപാലം ജനുവരി 5ന് തുറക്കും. ദേര, ഖവനീജ് ഭാഗങ്ങളിലേക്കുള്ള ഗതാഗതക്കുരുക്കിന് ഇതോടെ പരിഹാരമാകുമെന്ന് ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി.
ഇരുവശത്തേക്കും മൂന്ന് ലൈയിനുകളുള്ളതാണ് പുതിയ പാലം. ഇത് വിമാനത്താവളത്തിലേക്കുള്ള ഇന്റര്‍സെക്ഷനുകളിലെ കാത്തിരിപ്പ് സമയം കുറയ്ക്കും. 2020 ആവുമ്പോഴേക്കും ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്രചെയ്യുന്നവരുടെ എണ്ണം 92 ദശലക്ഷം ആവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ പാലങ്ങള്‍ ഉള്‍പ്പെടെയുള്ള എയര്‍പോര്‍ട്ട് റോഡ് വികസനത്തിന് അധികൃതര്‍ പദ്ധതിയൊരുക്കുന്നത് അത് മുന്‍കൂട്ടിക്കണ്ടുകൊണ്ടാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.